മഹാരാജാസ് കോളേജിലെ അധ്യാപകസംഘം അഭിമന്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ വാവിട്ട് കരഞ്ഞു കൊണ്ട് ആ അച്ഛന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, മകന്റെ കൊലയാളികളെ പിടികൂടണം ഇല്ലെങ്കില്‍ ഞങ്ങള്‍ മരിക്കും

മഹാരാജാസ് കോളേജിലെ അധ്യാപകസംഘം അഭിമന്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ വാവിട്ട് കരഞ്ഞു കൊണ്ട് ആ അച്ഛന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, മകന്റെ കൊലയാളികളെ പിടികൂടണം ഇല്ലെങ്കില്‍ ഞങ്ങള്‍ മരിക്കും. കൊല്ലപ്പെട്ട അഭിമന്യു പഠിച്ചിരുന്ന മഹാരാജാസ് കോളജില്‍നിന്നെത്തിയ അധ്യാപകരോട് സംസാരിക്കവെയാണ് വാവിട്ട് കരഞ്ഞുകൊണ്ടുള്ള മനോഹരന്റെ പ്രഖ്യാപനം. 'അവനെ കൊല്ലാന്‍ അവര്‍ക്ക് എങ്ങനെ കഴിഞ്ഞു, അവന്‍ പാവമായിരുന്നു, പാവങ്ങള്‍ക്കൊപ്പമായിരുന്നു അവന്‍, അവനെ കൊന്നവരോട് ക്ഷമിക്കില്ല'' അദ്ദേഹം നെഞ്ചത്തടിച്ച് കരഞ്ഞു പറഞ്ഞു.
മഹാരാജാസ് കോളജിലെ അധ്യാപക സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിലെത്തിയത്. അധ്യാപകര്‍ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍, ഒരേ ഒരാവശ്യമേ ആ പിതാവിനുണ്ടായിരുന്നുള്ളൂ മകന്റെ കൊലയാളികളെ പിടികൂടണം. ആരോ വരച്ച അഭിമന്യുവിന്റെ ചിത്രം കൈയിലേക്ക് നല്‍കിയപ്പോഴും മനോഹരന് താങ്ങാനായില്ല.
മഹാരാജാസിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്കും പിതാവിന് കൈമാറി. പ്രിന്‍സിപ്പല്‍ കെ.എന്‍. കൃഷ്ണകുമാര്‍, എം.എസ്. മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോര്‍ജ്, ജോര്‍ജ് എന്നിവരാണ് എത്തിയത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























