മന്ത്രിയും ഉദ്യോഗസ്ഥരും പിള്ളാരെ പോലെ പിണങ്ങി: റോഡിലെ കുഴികളില്‍ വീണ് ജനം മരിച്ചു തുടങ്ങി...മന്ത്രിമാത്രം മിടുക്കനും മറ്റുള്ളവരെല്ലാം അഴിമതിക്കാരെന്ന പ്രചരണം ശരിയല്ലെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍: പൊതുമരാമത്ത് മന്ത്രിക്കെതിരെ സ്വന്തം വകുപ്പിലെ ജീവനക്കാര്‍ പടയൊരുക്കത്തില്‍

ആലപ്പുഴ ചങ്ങനാശേരി റോഡിലെ കുഴികള്‍ക്കെതിരെ നേരിട്ട് നടപടിയെടുത്ത പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മെല്ലെ പോക്കില്‍. ഉദ്യോഗസ്ഥരെ അവഹേളിക്കാനാണ് മന്ത്രിയുടെ നീക്കമെങ്കില്‍ കുഴികളുടെ എണ്ണം വര്‍ധിച്ച് ജനങ്ങള്‍ മരിക്കട്ടെ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പൊതുമരാമത്ത് മന്ത്രിക്കെതിരെ സ്വന്തം വകുപ്പിലെ ജീവനക്കാര്‍ രംഗത്തെത്തുന്നത് ആദ്യ സംഭവമല്ല. മന്ത്രിയെ വകുപ്പില്‍ നിന്നും നീക്കണമെന്നു വരെ ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നെറായിയുടെ വിശ്വസ്തനായ സുധാകരനെ തൊടാന്‍ ആര്‍ക്കും ധൈര്യമില്ല. മന്ത്രിയോട് ജീവനക്കാരുമായി തെറ്റരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായില്ല. അതിനു പകരമായി മന്ത്രിയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ റോഡുകളില്‍ തന്നെ ഉദ്യോഗസ്ഥര്‍ കള്ളകളികളിച്ചു. സംഭവം ശ്രദ്ധയില്‍പെട്ടയുടനെ മന്ത്രി ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ചങ്ങനാശേരി ആലപ്പുഴ റോഡിലെ കുഴികള്‍ എണ്ണാന്‍ മന്ത്രി ഇറങ്ങിയതോടെ ഉദ്യോഗസ്ഥരുടെ പണി തെറിച്ചു.
െ്രെപവറ്റ് സെക്രട്ടറി പോലും വാഴാത്ത മന്ത്രിയാണ് സുധാകരന്‍. കൊല്ലത്തെ പ്രമുഖ സി പി എം നേതാവായ അഭിഭാഷകനെ സുധാകരന്റെ െ്രെപവറ്റ് സെക്രട്ടറിയായി പാര്‍ട്ടി നിയമിച്ചതു തന്നെ മന്ത്രിയെ നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു. എന്നാല്‍ സ്ഥാനമേറ്റ് 6 മാസത്തിനുള്ളില്‍ അദ്ദേഹം മന്ത്രിയുമായി തെറ്റി പുറത്തു പോയി . സുധാകരന്റെ അടുത്ത സുഹൃത്ത് കൂടിയായ െ്രെപവറ്റ് സെക്രട്ടറിക്ക് സംഭവിച്ചത് ഇതാണ്. അതിനിടെ റോഡ് പണിയില്‍ പതുക്കെ പോയാല്‍ മതിയെന്ന നിലപാടാണ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. മഴ കാരണം സംസ്ഥാനത്തെ റോഡുകളെല്ലാം തകര്‍ന്നിട്ടും തങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ കാണിക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്ന തെറ്റിദ്ധാരണയാണ് മന്ത്രിക്കുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വകുപ്പിനെ വേണ്ടാത്ത മന്ത്രിയെ തങ്ങള്‍ക്ക് എന്തിനാണെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.
മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള പിണക്കത്തിന്റെ പരിണിത ഫലം അനുഭവിക്കുന്നത് കേരളത്തിലെ റോഡുകളില്‍ നിത്യേന സഞ്ചരിക്കുന്ന ജനങ്ങളാണ് .അവരുടെ നടുവ് കുഴികളില്‍ വീണ് വളഞ്ഞിട്ടും നടപടിയെടുക്കാന്‍ ആരുമില്ല. വിഷയം ഇതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അത് അഴിമതിയാണ്. അഴിമതിയുടെ പര്യായമായ വകുപ്പില്‍ അതിന് അറുതി വരുത്തിയതാണ് തര്‍ക്കത്തിനുള്ള പ്രധാന കാരണം.
അതിനിടെ പൊതുനിരത്തുകള്‍ കുരുതി കളമാക്കാതിരിക്കാന്‍ പൊതുമരാമത്ത് (നിരത്ത് ) വിഭാഗം അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.റോഡുകളിലെ കുഴികള്‍ നികത്തി ഗതാഗത യോഗ്യമാക്കാന്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.
റോഡിലെ കുഴിയില്‍ വീണ് കായംകുളത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. റോസിലെ കുഴിയില്‍പെട്ട പെണ്‍കുട്ടി മറിഞ്ഞ് റോഡിലേക്ക് വീണു. പതിനെട്ടുകാരി പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഒഴിവാക്കാമായിരുന്ന ദാരുണ സംഭവം ഉണ്ടായത് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കാരണമാണ്. സംസ്ഥാനത്തെ റോഡുകളിലെല്ലാം എണ്ണിയാല്‍ തീരാത്ത കുഴികളുണ്ടെന്നാണ് പരാതി. കനത്ത മഴ റോഡിന്റെ ദുസ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്നു. സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ കൃത്യസമയത്ത് നികത്തിയിരുന്നെങ്കില്‍ കായംകുളത്തുണ്ടായതു പോലുള്ള സംഭവങ്ങള്‍ ഉണ്ടാവുകയില്ലായിരുന്നു.
പൊതുമരാമത്ത് ചീഫ് എഞ്ചിനീയറും സുപ്രണ്ടിംഗ് എഞ്ചിനീയറും മൂന്നാഴ്ചക്കകം, സ്വീകരിച്ച നടപടികള്‍ കമ്മീഷനെ അറിയിക്കണം. കായംകുളം അപകടത്തെ കുറിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























