പൊതുജനങ്ങള്‍ക്കായി ബി.എസ്.എന്‍.എല്‍ വിവിധ സേവനങ്ങള്‍ക്കായുള്ള സ്റ്റാളിന്റെ പ്രവര്‍ത്തനം നഗരസഭ ഓഫിസ് പരിസരത്ത് ആരംഭിച്ചു

പൊതുജനങ്ങള്‍ക്കായി ബി.എസ്.എന്‍.എല്‍ വിവിധ സേവനങ്ങള്‍ക്കായുള്ള സ്റ്റാളിന്റെ പ്രവര്‍ത്തനം നഗരസഭ ഓഫിസ് പരിസരത്ത് ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭയുടെ സഹായത്തോടെ ബി.എസ്.എന്‍.എല്‍ മണക്കാട് മാര്‍ക്കറ്റിങ് ഡിവിഷന്റെ നേതൃത്വത്തിലാണ് സ്റ്റാള്‍. സെപ്റ്റംബര്‍ 30 വരെ സ്റ്റാളിന്റെ പ്രവര്‍ത്തനം ഉണ്ടാവും.
നഗരസഭ ഓഫീസ് പ്രവൃത്തിദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെ മുതല്‍ വൈകീട്ട് വരെ സ്റ്റാള്‍ പ്രവര്‍ത്തിക്കും. പുതിയ പ്രീപെയ്ഡ് കണക്ഷന്‍, ആധാര്‍ റീ വെരിഫിക്കേഷന്‍, ബി.എസ്.എന്‍.എല്ലിന്റെ വിവിധ റീ ചാര്‍ജ്, ടോപ് അപ്, നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം, പുതിയ ലാന്‍ഡ് ലൈന്‍, ബ്രോഡ് ബാന്‍ഡ് പ്ലാനുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. സ്റ്റാളില്‍ ലഭിക്കുന്ന പ്രീപെയ്ഡ് കണക്ഷനുകളില്‍ ഫാന്‍സി (വാനിറ്റി) മൊബൈല്‍ നമ്പറുകള്‍ പൊതു ജനങ്ങള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
ഉപഭോക്താക്കള്‍ക്ക് സ്വന്തം ലാന്‍ഡ് ലൈന്‍ നമ്പറിലെ അവസാന നാലക്കം സ്വന്തമാക്കാനും അവസരമുണ്ട്. പൊതുജനങ്ങള്‍ ആധാര്‍ നമ്പറുമായി വന്നാല്‍ നിമിഷങ്ങള്‍ക്കകം പുതിയ പ്രീപെയ്ഡ് കണക്ഷന്‍ സ്വന്തമാക്കാം. ഫോണ്‍: 9447323300, 9447056789.
https://www.facebook.com/Malayalivartha























