കെവിന്‍ കൊലക്കേസിലെ ഒന്നാം പ്രതി കൊല്ലം തെന്മല ഒറ്റയ്ക്കല്‍ ഷാനു ചാക്കോയുടെ ശബ്ദ സാമ്പിള്‍ എടുക്കണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

കെവിന്‍ കൊലക്കേസിലെ ഒന്നാം പ്രതി കൊല്ലം തെന്മല ഒറ്റയ്ക്കല്‍ ഷാനു ചാക്കോയുടെ ശബ്ദ സാമ്പിള്‍ എടുക്കണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച പരിഗണിക്കും. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനായ പ്രതി പൊലീസുകാരുമായി ഫോണില്‍ സംസാരിച്ചതിന്റെ ആധികാരികത തെളിയിക്കാനാണ് ശബ്ദസാമ്പിള്‍ ശേഖരിക്കുന്നതിന് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.
കെവിന്റെ ബന്ധു അനീഷ്, ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനിലെ മുന്‍ എ.എസ്.ഐ ബിജു എന്നിവരുമായി ഷാനു ചാക്കോ ഫോണിലൂടെ സംസാരിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























