നീണ്ട കാല പ്രണയത്തിനൊടുവിൽ കാമുകന് വേണ്ടി മതം മാറി വിവാഹിതയാകാൻ തയ്യാറായി; രാത്രി നിനച്ചിരിക്കാതെ ശ്രീജയെ തേടിയെത്തിയ ഫോൺ സന്ദേശം കാമുകൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചെന്ന്: ഒടുവിൽ കാമുകന്റെ ഫോണിലേയ്ക്ക് ഹാപ്പി മാരീഡ് ലൈഫ് എന്ന് സന്ദേശമയച്ച് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു! റാന്നിയിൽ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊറ്റനാട് പന്നികുന്നിൽ പരേതനായ പി.കെ. രാജശേഖരൻ നായരുടെ മകൾ പാർവതി പി.രാജിന്റെ (ശ്രീജ-26) ദുരൂഹമരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്‌ഷൻ കൗൺസിലും രൂപവൽക്കരിച്ചു. മറ്റൊരു പെൺകുട്ടിയുമായി കാമുകന്റെ വിവാഹം ഉറപ്പിച്ചപ്പോൾ ആണ് പെണ്‍കുട്ടി കിണറ്റില്‍ചാടി മരിച്ചത്. ജൂൺ 24ന് പുലർച്ചെയാണ് പാർവതിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
എം.ടെക് ബിരുദധാരിയായിരുന്നു ശ്രീജ. ജൂൺ 23 ന് രാത്രി 10 വരെ വീട്ടിൽ മാതാവിനോടൊപ്പം സന്തോഷത്തോടെയാണ് ശ്രീജ ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. രാത്രി വൈകി ശ്രീജയുടെ ഫോണിലേക്ക് വന്ന ചില സന്ദേശങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. ക്രിസ്ത്യാനി യുവാവുമായി ശ്രീജ സ്നേഹത്തിലായിരുന്നു. അയാൾ തന്നെ വിവാഹം കഴിക്കുമെന്ന ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. ഹിന്ദുമതത്തിൽ നിന്ന് മാറി, ബൈബിൾ വാങ്ങി അതു വായിച്ച് അതിൻ പ്രകാരമാണ് കഴിഞ്ഞ കുറേ നാളായി ശ്രീജ ജീവിച്ചു വന്നത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി വീട്ടുകാർ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിവാഹ വാഗ്ദാനം ചെയ്ത് ശ്രീജയെ മതം മാറ്റാൻ ശ്രമിച്ച ഈ യുവാവ് പ്രണയത്തിൽ നിന്നും പിന്മാറുകയും മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്ന വിവരം 23 ന് രാത്രിയാണ് ശ്രീജ അറിഞ്ഞത്. ശ്രീജയുടെയും കാമുകന്റെയും പൊതുസുഹൃത്തായ യുവാവ് ആണ് ഈ വിവരം 23 നു രാത്രി ശ്രീജയെ അറിയിച്ചത്. ഇതിനു ശേഷം വാട്ട്സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും ശ്രീജ കാമുകനുമായും ഇയാൾ വിവാഹം കഴിക്കാൻ ആലോചിച്ച യുവതിയുമായും ബന്ധപ്പെട്ടിരുന്നു. പിന്നീട് കാമുകന്റെ ഫോണിലേക്ക് ഹാപ്പി മാരീഡ് ലൈഫ് എന്ന് സന്ദേശം അയച്ചതായും ഇത് അയാൾ തന്നെ പിറ്റേന്ന് തങ്ങളെ കാണിച്ചതായും ശ്രീജയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ പറയുന്നു.
എംടെക് ബിരുദധാരിയായ പാർവതി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ പറയുന്നു. രാത്രിയിൽ പാർവതിയുടെ മൊബൈൽ ഫോണിലേക്ക് രണ്ട് പേർ അയച്ച സന്ദേശങ്ങൾ സംശയമുണർത്തുന്നതായും പരാതിയിൽ പറയുന്നു. ഇത് പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ശാസ്ത്രീയമായ രീതിയിൽ അന്വേഷണങ്ങൾ നടത്തിയില്ലെന്ന് യോഗം ആരോപിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സർവകക്ഷിയോഗം ചേർന്ന് ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചത്. അന്വേഷണം ഊർജിതമാക്കിയില്ലെങ്കിൽ സമരപരിപാടികളാരംഭിക്കാൻ യോഗം തീരുമാനിച്ചു.
മനോജ് ചരളേൽ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.സുജാത, തോമസ് തമ്പി, പഞ്ചായത്ത് അംഗങ്ങളായ പി.ടി.സുധ, ടി.ടി. തോമസുകുട്ടി, റെയ്ച്ചൽ കുരുവിള, പ്രദീപ് അയിരൂർ, വിവിധ സംഘടനാ പ്രതിനിധികളായ പ്രകാശ് പി.സാം, ജി.മഹേഷ്, കെ.പി.കലാധരൻ, കെ.ജി.ചന്ദ്രശേഖരൻ നായർ, പി.ആർ.സുരേഷ്കുമാർ, ജി.അരവിന്ദബാബു എന്നിവർ പ്രസംഗിച്ചു. എം.എസ്.സുജാത ചെയർപഴ്‌സനായും ടി.ടി.തോമസുകുട്ടി, മനോജ് ചരളേൽ എന്നിവർ ജനറൽ കൺവീനർമാരായും 101 അംഗ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു.
https://www.facebook.com/Malayalivartha























