ലൈംഗികത എങ്ങനെ പീഡനമാകും ? അഞ്ച് വൈദികർക്കെതിരെ ആരോപണമുന്നയിച്ച യുവതിയുടെ പീഡന പരാതി പുച്ഛിച്ചുതള്ളി എ.ജെ. ഫിലിപ്പിന്റെ ലേഖനം

സഭാ പ്രസിദ്ധീകരണമായ ഇന്ത്യന്‍ കറന്റില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ചു വൈദികരുടെ മാരത്തണ്‍ പീഡന വിവാദത്തെ പുച്ഛിച്ചുതള്ളി എ.ജെ. ഫിലിപ്പിന്റെ ലേഖനം.
ലൈംഗികത എങ്ങനെ പീഡനമാകും ?
വീട്ടില്‍ കളവുപറഞ്ഞ് യുവതി കൊച്ചിയിലെ ആഡംബരഹോട്ടലിലെത്തുന്നു. ഒരു ദിവസം മുഴുവന്‍ ഹോട്ടലില്‍ വൈദികനോടൊപ്പം കഴിയുന്നു. ഒടുവില്‍ തന്റെ കാര്‍ഡ് ഉപയോഗിച്ച് ഹോട്ടലിലെ ബില്ലടയ്ക്കുന്നു. സ്‌കൂള്‍ ടീച്ചറായിരുന്ന അവര്‍ കള്ളം പറഞ്ഞ് ഹോട്ടലിലേക്ക് പോകണമെങ്കില്‍ അസാമാന്യ ധൈര്യം ഉള്ളവളായിരിക്കണം. ഒടുവില്‍ കാര്‍ഡ് ഉപയോഗിച്ച് പണം അടച്ചതിന്റെ സന്ദേശം ഭര്‍ത്താവിന് പോയപ്പോള്‍ സംഭവം കൈവിട്ടുപോയി. അപ്പോള്‍ പീഡന പരാതിയുമായി രംഗത്തെത്തി. ഇതിനെ പീഡനമെന്നു വിളിക്കാമോ ലേഖകന്‍ യുവതിയെ കണക്കിനു പരിഹസിക്കുന്നു. പതിനാറാമത്തെ വയസ്സില്‍ അന്നു കാമുകനായിരുന്ന യുവാവ് പീഡിപ്പിച്ചെന്നാണ് അടുത്ത പരാതി. ആ യുവാവ് പിന്നീട് വൈദികനായി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ 13 തവണ തന്നെ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയും പുച്ഛിച്ചുതള്ളേണ്ടതാണ്. 13 തവണ പീഡിപ്പിക്കപ്പെടുന്നതുവരെ ഒന്നും മിണ്ടാതെ നില്‍ക്കുമെന്ന് തോന്നുന്നില്ല, അതും സഹോദരന്‍ ഒരു വൈദികന്‍ കൂടിയായ പശ്ചാത്തലത്തില്‍.
ലൈംഗികത ആസ്വദിക്കുകയും പിന്നീട് പീഡനാരോപണവുമായി രംഗത്തെത്തുകയുമാണ് ഈ രണ്ടു സംഭവങ്ങളിലുമെന്ന് ലേഖകന്‍ പറഞ്ഞുവയ്ക്കുന്നു. സന്യാസി സമൂഹമായ കപ്പൂച്ചിന്‍ വൈദികരുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണമാണ് ഇന്ത്യന്‍ കറന്റ്.
https://www.facebook.com/Malayalivartha























