മഴവിൽ മനോരമ ചാനലിലെ തട്ടീം മുട്ടീം പൊളിച്ച് ഉണ്ണികൃഷ്ണനെ പൊക്കിയെടുത്ത ശ്രീകണ്ഠന്‍ നായര്‍ ആകെ പൊല്ലാപ്പിൽ ; പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകനെ മാറ്റിയാല്‍ ഉപ്പും മുളകും വെറും ചപ്പും ചവറും

മഴവിൽ മനോരമ ചാനലിലെ തട്ടീം മുട്ടീം പൊളിച്ച് ഉണ്ണികൃഷ്ണനെ പൊക്കിയെടുത്ത ശ്രീകണ്ഠന്‍ നായര്‍ ആകെ പൊല്ലാപ്പിലായിരിക്കുന്നു. ഉപ്പും മുളകും സംവിധായകന്റെ മികവായാണ് ചാനലിന്റെ വിലയിരുത്തല്‍. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകനെ മാറ്റിയാല്‍ ഉപ്പും മുളകും വെറും ചപ്പും ചവറുമായി മാറും. ഇതിനിടയില്‍ ചില മധ്യസ്ഥര്‍ പണി തുടങ്ങിയിട്ടുണ്ട്. തത്കാലത്തേക്ക് സംവിധായകനെ ഒന്നു മാറ്റിനിര്‍ത്തുക. കഥയില്‍ വഴിത്തിരിവുണ്ടാക്കി നീലുവിനെ ഒഴിവാക്കുക. നായകനെ ഒരു രണ്ടാം വിവാഹം കഴിപ്പിക്കുക. കുറേക്കഴിയുമ്പോള്‍ ഉണ്ണികൃഷ്ണനെ തിരിച്ചെടുക്കുക.
‘ഉപ്പുംമുളകും’ സീരിയലില്‍ മാനസികമായി പീഡിപ്പിക്കുന്ന സീരിയൽ സംവിധായകനെ മാറ്റാതെ താൻ അഭിനയിക്കില്ലെന്ന നിലപാടിൽ നിശാ സാരംഗ് ഉറച്ചതോടെയാണ് ആരോപണ വിധേയനായ സംവിധായകനെ ചാനൽ ഒഴിവാക്കുന്നത്. ചാനലിലെ തന്നെ മറ്റൊരു സംവിധായകനായിരിക്കും പുതിയ ചുമതല. നിഷ സീരിയലിൽ തുടരുമെന്ന് ചാനൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സംവിധായകനെതിരെ നിഷ പരാതിയുമായി എത്തിയതോടെ സോഷ്യൽ മീഡിയയിൽ ചാനലിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
സംവിധായകൻ ആർ. ഉണ്ണികൃഷ്ണൻ സീരിയൽ തുടങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്ന് നിഷ പറഞ്ഞു. തന്നെ മാറ്റാനും ശ്രമിച്ചിരുന്നു. ചാനൽ വഴങ്ങാത്തതിനാലാണ് അത് നടക്കാതെ പോയതെന്നും നിഷ വെളിപ്പെടുത്തി. അമ്മ, ആത്മ, ഡബ്ല്യു.സി.സി തുടങ്ങിയ സംഘടനകൾ പിന്തുണ നൽകിയിട്ടുണ്ടെന്നും പരാതിയുമായി മുന്നോട്ടുപോകുന്നതിന് തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. നിഷ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയല്ലാതെ ചാനൽ അധികൃതരും പ്രതികരിച്ചിട്ടില്ല.
റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമുഖത്തിലാണ് നിഷ തനിക്ക് സീരിയല്‍ സെറ്റില്‍ സംവിധായകന്റെ ഭാഗത്തുനിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ചത്. ഇത് ചര്‍ച്ചയായതോടെ ചാനല്‍ വലിയ പ്രതിസന്ധിയിലായി. ഇതോടെയാണ് അവര്‍ വിശദീകരണവുമായി എത്തിയത്. നടി തന്നെ തുടരുമെന്ന് ചാനല്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് പ്രതികരണമായി സംവിധായകനെ മാറ്റാതെ താന്‍ തിരികെ ആ സീരിയലിലേക്കില്ലെന്നും വെളിപ്പെടുത്തി. നടിയുമായി സംസാരിച്ചെന്നും കൊച്ചിയില്‍ തന്നെ സീരിയല്‍ ഷൂട്ടിങ് തുടരുമെന്നും നടി തന്നെ ആ റോളില്‍ തുടര്‍ന്നും അഭിനയിക്കുമെന്നുമായിരുന്നു ചാനല്‍ ഫെയ്‌സ്ബുക്കിലൂടെ വിശദീകരിച്ചത്.
സീരിയലന്റെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി നായിക നടി നിഷാ സാരംഗ് രംഗത്ത് എത്തിയതോടെയാണ് വിവാദത്തിന്റെ തുടക്കം. തുടര്‍ന്ന് ഫ്‌ളവേഴ്‌സ് ടിവിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ നിഷാ സാരംഗിന് അനുകൂലമായി കമന്റുകളെത്തുകയും സംവിധായകനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.
https://www.facebook.com/Malayalivartha























