പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കഠിനംകുളം പുതുക്കുറിച്ചിയില്‍ ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമയാണ് (55) ഇന്ന് രാവിലെ ആറുമണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.
പതിവുപോലെ മത്സ്യബന്ധനത്തിനായി പുതുക്കുറിച്ചിയില്‍ നിന്ന് മോട്ടോര്‍ ഘടിപ്പിച്ച ബോട്ടില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സൈറസ് അടിമയെ കൂടാതെ മറ്റ് നാലുപേര്‍ ബോട്ടിലുണ്ടായിരുന്നു. തിരയില്‍പ്പെട്ട് ബോട്ടിന്റെ മോട്ടോര്‍ ഓഫായതോടെ കീഴ്‌മേല്‍ മറിഞ്ഞു. അപകടം മനസിലായതോടെ മറ്റുള്ളവര്‍ക്കൊപ്പം സൈറസ് കടലിലേക്ക് എടുത്തു ചാടിയെങ്കിലും ബോട്ടിന്റെ വക്ക് തട്ടി സൈറസിന്റെ തലയ്ക്ക് പരിക്കേറ്റു.
അബോധാവസ്ഥയിലായ സൈറസിനെ കൂട്ടുകാരാണ് കടലില്‍ നിന്ന് കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേരി സുമനാണ് സൈറസിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.
https://www.facebook.com/Malayalivartha























