മാധ്യമങ്ങള്‍ വളച്ചൊടിച്ചത് ചിന്തിക്കുക കൂടി ചെയ്യാത്ത കാര്യങ്ങൾ ; മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് മോഹൻലാൽ

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെ വിവാദങ്ങള്‍ക്ക് മറുപടിയുമായി 'അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ വളച്ചൊടിച്ചതെന്ന് മോഹന്‍ലാല്‍ തുറന്നടിച്ചു.
മാധ്യമങ്ങള്‍ സംഘടനയെ വേട്ടയാടുകയാണെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്റെ അഭിപ്രായത്തെ ശരിവച്ച് മോഹന്‍ലാലും സംവിധായകന്‍ രണ്‍ജി പണിക്കരും സംസാരിക്കുകയായിരുന്നു.
കൊച്ചിയില്‍ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫെഫ്ക-അമ്മ-പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷന്‍ എന്നിവയുടെ സംയുക്ത താരനിശയേക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, നടന്‍ അജു വര്‍ഗീസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha























