ഇന്ത്യ റിപ്പബ്ലിക് രാജ്യമാണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി, കോടതി ഉത്തരവുണ്ടായിട്ടും ഇടപ്പള്ളിയിലെ പ്രീത ഷാജിയുടെ വീടൊഴിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഇന്ത്യ റിപ്പബ്ലിക് രാജ്യമാണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. കോടതി ഉത്തരവുണ്ടായിട്ടും ഇടപ്പള്ളിയിലെ പ്രീത ഷാജിയുടെ വീടൊഴിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാജ്യത്തെ നിയമസംവിധാനം തകര്‍ക്കരുത്. പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം ഉത്തരവ് നടപ്പാക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
നാല് ആഴ്ചത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. സാമൂഹിക പ്രത്യാഘാതങ്ങള്‍ മൂലമാണ് ഉത്തരവ് നടപ്പാക്കാന്‍ കഴിയാതിരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ നിയമപരമായി പരിഹാരം കണ്ടെത്താന്‍ പ്രീത ഷാജിയുടെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണമെന്നും കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഈ കുടുംബത്തിന് പുനരധിവാസം നല്‍കണമെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവ് നടപ്പാക്കാന്‍ മൂന്ന് ആഴ്ചത്തെ സാവകാശം കോടതി സര്‍ക്കാരിന് അനുവദിച്ചു.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധിച്ചതോടെ ഉപേക്ഷിച്ചിരുന്നു. സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യുന്ന നടപടിയാണ് ഉപേക്ഷിച്ചത്. പ്രീത ഷാജിയുടെ 18.5 സെന്റ് വരുന്ന കിടപ്പാടം ജപ്തി ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. പ്രീത ഷാജിയുടെ കുടുംബം ഒരു സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കാനാണ് വസ്തു ജാമ്യം കൊടുത്തത്. വായ്പാത്തിരിച്ചടവ് മുടങ്ങി കടം രണ്ടരക്കോടിയോളമായതോടെയാണ് ബാങ്ക് ജപ്തി നടപടിക്ക് ഒരുങ്ങിയത്. പിന്നീട് ഡെറ്റ് റിക്കവറി െ്രെടബ്യൂണല്‍ 37.5 ലക്ഷം രൂപയ്ക്ക് ഭൂമി ലേലത്തില്‍ വിറ്റു നല്‍കി. എന്നാല്‍ ഭൂമി ഒഴിഞ്ഞു കൊടുക്കാന്‍ പ്രീത ഷാജിയും കുടുംബവും തയ്യാറായില്ല. തുടര്‍ന്നാണ് ഭൂമി ലേലത്തില്‍ വാങ്ങിയ വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha























