സ്വാശ്രയ കോളേജുകൾ വിദ്യാര്‍ത്ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

എം.ബി.ബി.എസ് പ്രവേശനത്തിൽ സ്വാശ്രയ കോളേജുകൾ വിദ്യാര്‍ത്ഥികളെ പിഴിയുന്നത് അവസാനിപ്പിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .പ്രവേശന സമയത്ത് ട്യൂഷന്‍ ഫീസും പ്രവേശന ഫീസും ഒഴികെ മറ്റു ഫീസുകള്‍ ഈടാക്കരുതെന്ന നിബന്ധന കാറ്റില്‍ പറത്തി പല സ്വാശ്രയ കോളേജുകളും തോന്നിയതു പോലെ ഫീസ് ഈടാക്കുന്നുണ്ട്. പല പേരുകള്‍ പറഞ്ഞ് ചില കോളേജുകള്‍ കുട്ടികളില്‍ നിന്ന് ലക്ഷങ്ങള്‍ ഈടാക്കുകയാണ്. ഹയര്‍ ഓപ്ഷന്‍ കിട്ടി കോളേജ് മാറേണ്ടി വരുമ്ബോള്‍ അധികമായി വാങ്ങുന്ന ഈ തുകയെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.
ബാങ്ക് ഗ്യാരണ്ടി വാങ്ങരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശവും ലംഘിക്കപ്പെട്ടു. ഇപ്പോഴാകട്ടെ ബാങ്ക് ഗ്യാരണ്ടിക്ക് പകരം തീയതി വച്ച് ഒപ്പിട്ട ചെക്കുകളാണ് വാങ്ങുന്നത്. ഇതും നിയമലംഘനമാണ്. ഇത് അനുവദിക്കരുത്. പാവപ്പെട്ട കുട്ടികളെ ബന്ദികളാക്കുന്നതിന് തുല്യമാണിതെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha























