ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വാഷിംഗ് മെഷീനിലേയ്ക്ക് തീപടർന്നു; പുക ശ്വസിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
അഴീക്കോട് വയോധികയെ വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ടുകൾ. അഴീക്കോട് ചാല് ബീച്ചിനു സമീപത്ത് മുണ്ടച്ചാലില്‍ പരേതനായ മാധവന്റെ ഭാര്യ ടി.കെ. ലീല (85) ആണ് മരിച്ചത്. പുലർച്ചെ ആറ് മണിയോടെയാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്
സമീപത്തുള്ള വാഷിംഗ്മെഷീന് കത്തിയ നിലയിലായിരുന്നു. വാഷിംഗ് മെഷീനിലിലെ പുക ശ്വസിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വാഷിംഗ് മെഷീനില്‍ തീപിടിച്ചതാകാമെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. ലീല കിടന്നുറങ്ങിയിരുന്ന മുറിയില്‍ തന്നെയായിരുന്നു വാഷിംഗ് മെഷീന് വച്ചിരുന്നത്.
https://www.facebook.com/Malayalivartha























