തദ്ദേശസ്ഥാപനങ്ങളിലെ എസ്ഡിപിഐ ബന്ധം ഉപേക്ഷിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

അഭിമന്യു വധത്തിനു പിന്നാലെ സിപിഎമ്മിന് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടെന്ന് വിലയിരുത്തിയ തദ്ദേശസ്ഥാപനങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാര്‍ട്ടിക്ക് എസ്ഡിപിഐ പിന്തുണയുണ്ടെങ്കില്‍ അത് പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു മുന്‍കൂട്ടി കണ്ട് ജാഗ്രത പുലര്‍ത്തണമെന്നും സെക്രട്ടേറിയറ്റില്‍ നിര്‍ദ്ദേശമുയര്‍ന്നു.
അഭിമന്യു വധക്കേസിന് പിന്നാലെ സിപിഎം-എസ്ഡിപിഐ ബന്ധം സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആക്ഷേപങ്ങളാണ് സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് സൂചന. അഭിമന്യു വധത്തിന് പിന്നാലെ തിരുവനന്തപുരത്തെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതും വിമര്‍ശനവിധേയമായിരുന്നു.
https://www.facebook.com/Malayalivartha






















