കുമ്പസാര രഹസ്യത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിനെതിരെ ഇരയായ വീട്ടമ്മ പരാതി നല്‍കി; യു ടൂബ് വീഡിയോ പിന്‍വലിച്ചെങ്കിലും കുരുക്ക് മുറുകുന്നു; ഒളിത്താവളത്തിലിരുന്ന് വീഡിയോ പോസ്റ്റ് ചെയ്ത അച്ചനെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘവും

കുമ്പസാര രഹസ്യത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിനെതിരെ ഇരയായ വീട്ടമ്മയുടെ പരാതി. തന്നെ അപമാനിക്കുന്ന പരാമര്‍ശങ്ങളുള്‍പ്പെട്ട വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് പരാതി. തനിക്കെതിരെ പരാതി പറഞ്ഞ സ്ത്രീക്ക് സ്വഭാവ ദൂഷ്യമാണെന്നൊക്കെ പരാമര്‍ശിച്ചു യൂ ടൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോ പിന്നീട് പിന്‍വലിച്ചിരുന്നു.
12 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം, യു ടൂബ് വഴിയാണ് കേസിലെ ഒന്നാം പ്രതി ഏബ്രാഹം വര്‍ഗീസ് പുറത്തു വിട്ടത്.
ഇതില്‍ ഇരയായ യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങള്‍ ഉണ്ടെന്നാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ വീഡിയോ പിന്നീട് പിന്‍വലിച്ചു. വീഡിയോയിലൂടെ തന്നെ സ്വഭാവ ഹത്യ നടത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടമ്മ പരാതി നല്‍കിയത്.
പരാതി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ഏബ്രഹാം വര്‍ഗീസിനെതിരെ ഇരയെ തിരിച്ചറിയും വിധം പരാമര്‍ശങ്ങള്‍ നടത്തിയ കുറ്റത്തിന് 228 എ വകുപ്പ് പ്രകാരം കേസെടുക്കും.
വീഡിയോ അപ് ലോഡ് ചെയ്ത മൈത്രി എന്ന സ്ഥാപനത്തിനെതിരെയും നടപടിയുണ്ടാകും. നേരത്തെ ഫാദര്‍ എബ്രഹാം വര്‍ഗീസിന്റെയും നാലാം പ്രതി ഫാദര്‍ ജയ്‌സ് കെ ജോര്‍ജിന്റെയും മുന്‍കൂര്‍ ജാമ്യ ഹരജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റിയിരുന്നു.
അതേ സമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടും മൂന്നും പ്രതികളായ ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു എന്നീവരുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തളളുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















