തോരാമഴയില്‍ വെളളം കുടിച്ച് കെഎസ്ആര്‍ടിസി... മഴകാരണം സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിനാല്‍ വരുമാനത്തില്‍ വന്‍ കുറവ്

തോരാമഴയില്‍ വെളളം കുടിച്ച് കെഎസ്ആര്‍ടിസി. മഴകാരണം സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിനാല്‍ വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മേയിലെ ആദ്യത്തെ 18 ദിവസങ്ങളില്‍ 200 കോടി കടന്നെങ്കില്‍ കാലവര്‍ഷം കനത്ത ഈ മാസം ഇതുവരെ ലഭിച്ചത് 115 കോടി മാത്രം. മലയോര മേഖലകളിലേക്കും ചുരങ്ങള്‍ താണ്ടി പോവേണ്ട ഇതര സംസ്ഥാന റൂട്ടുകളിലേക്കുമുള്ള സര്‍വീസുകള്‍ മഴ കാരണം റദ്ദാക്കിയിരുന്നു. കോര്‍പ്പറേഷന് മികച്ച വരുമാനം ലഭിക്കുന്ന ബംഗളൂരു, മൈസൂര്‍ റൂട്ടുകള്‍ ഉള്‍പ്പെടെ ഇതിലുണ്ട്.
അതേസമയം, കഴിഞ്ഞമാസം മുതല്‍ വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ദ്ധന ഉണ്ടായിട്ടില്ല. അദ്ധ്യയന വര്‍ഷം തുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ കണ്‍സഷന്‍ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയതും വരുമാനത്തെ ബാധിച്ചുവെന്ന് കെ.എസ്.ആര്‍.ടി.സി പറയുന്നു.
https://www.facebook.com/Malayalivartha






















