ലോറി ക്ലിനർ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറിൽ ലോറി ക്ലീനർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. മരിച്ച മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷക്ക് സംഭവത്തിന് ശേഷം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന കാര്യം പരിശോധിച്ച് പാലക്കാട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു.
ബാഷയുടെ ആശ്രിതർക്ക് അടിയന്തര നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരം ജില്ലാ കളക്ടർ കമ്മീഷനെ അറിയണം. മരണത്തിന് ഉത്തരവാദികളായവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സ്വീകരിച്ച മാർഗ്ഗങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ടാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
റിപ്പോർട്ടുകൾ മൂന്നാഴ്ചക്കകം ലഭ്യമാകണം. കേസ് പാലക്കാട് സിറ്റിംഗിൽ പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
https://www.facebook.com/Malayalivartha























