ബിജെപി മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടി: രാജീവ് ചന്ദ്രശേഖർ

ബിജെപി നഗരസഭയിൽ അധികാരത്തിൽ വന്നാൽ മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടിയാണന്നും അതിനായി ടെക്നോളജിയുടെയും, നിർമ്മിത ബുദ്ധിയുടെയും സാധ്യതകൾ പരമാവധി ഭരണ സംവിധാനത്തിൽ ഉപയോഗിക്കുമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അധികാരത്തിൽ വന്നാൽ നാല്പത്തഞ്ച് ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തിൻ്റെ വികസന രേഖ അവതരിപ്പിക്കും. എല്ലാ കൊല്ലവും ആ വികസന രേഖയുടെ വാർഡ് തലത്തിലുള്ള പുരോഗതി റിപ്പോർട്ടും പ്രസിദ്ധികരിക്കും.
ഇരുപതിനായിരം കോടി ബഡ്ജറ്റുള്ള തിരുവനന്തപുരം നഗരസഭയിൽ ഇന്നും കുടിവെള്ളം കിട്ടാത്ത രണ്ട് ലക്ഷം കുടുംബങ്ങൾ ഉണ്ടെന്നും, നാല്പത് ശതമാനം തെരുവ് വിളക്കുകൾ കത്താതെ കിടക്കുന്നുണ്ടന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി സംസ്ഥാനത്തെ മുപ്പത് സംഘടനാ ജില്ലകളിലും ആറ് മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ വികസിത ഹെൽപ്പ് ഡസ്ക്കിലൂടെ സാധാരാണക്കാരായ 38000 പേരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചെന്നും, പവർ ഓഫ് പെർഫോർമൻസിനാണ് ബി ജെ പി മുൻ തൂക്കം കൊടുക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
തിരുവനന്തപുരം നഗരസഭയിൽ മത്സരിക്കുന്ന NDA സ്ഥാനാർത്ഥികളുടെ തിരഞ്ഞടുപ്പ് കൺവെഷനുകൾ പേട്ടയിലും വഞ്ചിയൂരും, വഴുതക്കാടും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു രാജീവ് ചന്ദ്രശേഖർ. ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, സ്ഥാനാർത്ഥികൾ, നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ കൺവെൻഷനുകളിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























