ഷുഹൈബ് വധക്കേസിൽ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലയ്ക്ക് നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് എം.എം.ഹസന്‍

ഷുഹൈബ് വധക്കേസിലെ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മടന്നൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡി.സി.സി. പ്രസിഡന്റ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
സമാധാനപരമായി പ്രതിഷേധമാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് മനഃപൂര്‍വ്വം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. മാര്‍ച്ചിന്റെ ഉദ്ഘാടകനായെത്തിയ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ ഡി.വൈ.എസ്.പി പ്രദീഷ്‌തോട്ടത്തില്‍ മോശം ഭാഷയില്‍ അസഭ്യം പറഞ്ഞതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതിനെത്തുടര്‍ന്ന് പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നരനായാട്ടാണ് നടത്തിയത്. കാലപഴക്കം ചെന്നതും ഉപയോഗ്യ ശൂന്യവുമായ ഗ്രനേഡ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ എറിയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു.
ഷുഹൈബിനെ വധിച്ച പ്രതികള്‍ക്ക് ഭരണത്തിന്റെ തണലില്‍ സൈ്വര്യവിഹാരം നടത്താന്‍ ഒത്താശ ചെയ്യുന്ന പോലീസ് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സി.പി.എം.ഗുണ്ടകളെ പോലെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. നിരപരാധിയായ യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ടും അതിലെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യാത്തതിലൂടെ സി.പി.എമ്മിന് ഈ കേസിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണെന്നും ഹസന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























