സുഹൃത്തുക്കളുമൊത്ത് പൂരപ്പുഴയില്‍ കുളിക്കാനിറങ്ങി; അടിയൊഴുക്ക് ശക്തമായതോടെ ഇരുപത്തൊന്നുകാരന് ദാരുണാന്ത്യം

താനൂര്‍ പൂരപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചതായി റിപ്പോർട്ടുകൾ. താനൂര്‍ ചെള്ളിക്കാട് സ്വദേശി പരേതനായ ഹംസക്കുട്ടിയുടെ മകന്‍ അലി അക്ബറി (21) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓലപ്പീടിക മാലിദ്വീപില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ സുഹൃത്തുക്കളുമായി കുളിക്കാനെത്തിയതായിരുന്നു. ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് അലി മുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.
തിരൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ്, താനൂര്‍ പൊലീസ്, ട്രോമ കെയര്‍, ലൈഫ് കെയര്‍ അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. താനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞയാഴ്ചയും ഇതേ സ്ഥലത്ത് ഇവര്‍ കുളിക്കാനായി എത്തിയിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് നില കിട്ടാതെ മുങ്ങുകയായിരുന്നു. സമീപ പ്രദേശത്ത് ഒന്നാകെ പരിശോധിച്ചുവെങ്കിലും മുങ്ങിയ അതേ സ്ഥലത്തു നിന്നു തന്നെ മൃതദേഹം കണ്ടെത്തി. സൈനബയാണ് മാതാവ്, സുലൈമാന്‍, മുഹമ്മദ് ഹനീഫ, സുമയ്യ എന്നിവര്‍ സഹോദരങ്ങളാണ്.
https://www.facebook.com/Malayalivartha























