ശരീര ഭാരവും വണ്ണവും കുറയ്ക്കാന്‍ അക്യൂപങ്ചര്‍ ചികിത്സ; യുവാവിന് നഷ്ടമായത് സ്വന്തം ജീവൻ; ചികിത്സാകേന്ദ്രത്തിനെതിരെ പരാതിയുമായി ബന്ധുക്കൾ

ഓച്ചിറയിൽ ശരീര ഭാരവും വണ്ണവും കുറയ്ക്കാന്‍ അക്യൂപങ്ചര്‍ ചികിത്സ നടത്തിയ യുവാവ് മരണപ്പെട്ടതായി റിപ്പോർട്ടുകൾ. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിരിക്കുകയാണ്.
മാവേലിക്കര അറുനൂറ്റിമംഗലം തെക്കേക്കര ചെറുക്കുന്നം അരുണാലയത്തില്‍ പവിത്രന്റെ മകന്‍ പ്രശാന്ത്ബാബു (കുട്ടന്‍ 30) ആണ് ഇന്നലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ആറുമാസമായി ശരീര ഭാരവും വണ്ണവും കുറയ്ക്കാനുളള ചികിത്സയിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറയുന്നു.
മണപ്പള്ളി കരാലിലെ അക്യൂപങ്ചര്‍ ചികിത്സാകേന്ദ്രത്തിലായിരുന്നു ഇതു സംബന്ധിച്ചുളള ചികിത്സകള്‍ നടന്നത്. ഇന്നലെ രാവിലെ പ്രശാന്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആരോഗ്യകേന്ദ്രം അധികൃതര്‍ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇയാൾ മരിച്ചു. ഓച്ചിറയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും. സംസ്‌കാരം പിന്നീട്. മാതാവ്: ശാന്തമ്മ. സഹോദരി: പ്രിയങ്ക (യുകെ).
https://www.facebook.com/Malayalivartha























