കലാലയ രാഷ്ട്രീയത്തെ പാടെ തള്ളിപറയുന്നത് വിദ്യാര്‍ത്ഥി സംഘടനകളെപറ്റിയുള്ള ഗവര്‍ണറുടെ അജ്ഞതകൊണ്ട്: ഗവർണറുടെ നിലപാടിന് മറുപടിയുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത്

കലാലയങ്ങളിലെ അക്രമ രാഷ്ട്രീയവും, വര്‍ഗ്ഗീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും നിരോധിക്കേണ്ടതിനും നിയന്ത്രിക്കേണ്ടതിനും പകരം കലാലയ രാഷ്ട്രീയത്തെ പാടെ തള്ളിപറയുന്നത് വിദ്യാര്‍ത്ഥി സംഘടനകളെ പറ്റിയുള്ള ഗവര്‍ണറുടെ അജ്ഞത കൊണ്ടാകാമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത്.
കേരളത്തിലെ കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നുള്ളത് കാലങ്ങളായുള്ള ചില സങ്കുചിത താത്പര്യകാരുടെ പ്രത്യേകിച്ച് മാനേജ്മെന്റുകളുടെ, മതസാമുദായിക സംഘടനകളുടെ താത്പര്യമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വിശിഷ്ട്യാ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന അവകാശങ്ങളില്‍ ബഹുഭൂരിപക്ഷവും നേടിയെടുക്കപ്പെട്ടിട്ടുള്ളത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം കൊണ്ടാണെന്നത് യാഥാര്‍ഥ്യമാണ്.
യൂണിവേഴ്സിറ്റികളില്‍ ഉള്‍പ്പെടെ വിസി, പിവിസിമാരുടെ നിയമനം പോലും നടത്താതെ വിദ്യാര്‍ത്ഥികള്‍ വലയുമ്ബോള്‍ ഇതു ചുണ്ടികാണിക്കുന്നതും വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെയാണ്. അക്രമരാഷ്ട്രീയം ഇല്ലാതാക്കിയും, വര്‍ഗീയ സംഘടനകളെ നിരോധിച്ചും കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കാലങ്ങളായി ഇതേ ആവശ്യം മുന്നോട്ടു വെയ്ക്കുന്ന കെഎസ്‌യു ഇനി അധികാരികളെ സമീപിക്കാനും വിദ്യാര്‍ത്ഥി സമൂഹത്തിനിടയിലും പൊതുസമൂഹത്തിലും തുടര്‍ ക്യാമ്ബയിനുകള്‍ നടത്താനും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും നേതൃത്വം നല്‍കുമെന്നും അഭിജിത്ത് അറിയിച്ചു.
കലാലായരാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് തുറന്ന് പ്രകടിപ്പിച്ച് നേരത്തെ ഗവര്‍ണര്‍ പി സദാശിവം രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാലയങ്ങളിലെ രാഷ്ട്രീയത്തോട് യോജിപ്പില്ല. പഠനത്തിന് ശേഷം മതി രാഷ്ട്രീയപ്രവര്‍ത്തനം. ക്യാമ്ബസുകളില്‍ ഒരു സംഘടനയേയും അനുവദിക്കേണ്ടെന്നാണ് എന്റെ അഭിപ്രായം, ഗവര്‍ണര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























