പോലീസുകാര്‍ക്ക് ഇത്രയും വിവരമുണ്ടെന്ന് അറിയില്ലായിരുന്നു; ഇനി താന്‍ പൊലീസുകാരെ കുറ്റം പറയില്ല;'കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി' പി.എസ്.സി പരീക്ഷാ ഹാളിലെ ഹാളിലെ തന്റെ ദയനീയാവസ്ഥ കവിതയായി എഴുതിയ വിരുതന്റെ കവിത വൈറലാകുന്നു

പി.എസ്.സി പരീക്ഷയ്ക്ക് ഉത്തര കടലാസില്‍ ഒരു അടിപൊളി കവിതയാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച പി.എസ്.സി സംഘടിപ്പിച്ച സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷക്കെത്തിയ ഉദ്യോഗാര്‍ഥിയാണ് ചോദ്യ കടലാസില്‍ ഇത്തരത്തിലൊരു കവിതയെഴുതിയത്. റഫ് വര്‍ക്കിന് അനുവദിച്ച സ്ഥലത്താണ് തന്റെ പരീക്ഷാ ഹാളിലെ അവസ്ഥ കവിതയായി ആ വിരുതന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പോലീസുകാര്‍ക്ക് ഇത്രയും വിവരമുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും ഇനി താന്‍ പൊലീസുകാരെ കുറ്റം പറയില്ലെന്നും 'കവി' തന്റെ കവിതയിലൂടെ പറയുന്നുണ്ട്. 'കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി' എന്ന് പരീക്ഷയോടുള്ള നിലപാടും ഈ അദ്ധഹം പങ്കുവയ്ക്കുന്നുണ്ട്.
ഈ കവിത ട്രോളാക്കി കേരള പോലീസിന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കവിതയുടെ പൂര്‍ണ രൂപം ഇങ്ങനെ
മിഴികള്‍ നിറയുന്നു
കൈകള്‍ വിറക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറക്കുന്നു
അറിഞ്ഞിരുന്നില്ല ഞാന്‍
പോലീസുകാര്‍ക്കിത്ര
അറിവുണ്ടെന്ന സത്യമേതും
ചോദ്യക്കടലാസു കൈകളില്‍
തന്നൊരു സാറിനും ശത്രുവിന്‍ രൂപഭാവം
ഇനിയൊരുനാളിലും പൊലീസുകാരെ
ഞാന്‍ കുറ്റമൊട്ടും പറയുകയില്ല.
ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം
എഴുതിക്കയറിയവരാണ് പോലീസ്.
ഒന്നുമേ അറിയില്ല എങ്കിലും ഞാനിന്നു
എന്നിലെ ആവതുപോലെ എഴുതിയെ.
പണ്ടൊരു ചൊല്ലതു കേട്ടതുപോല്‍
'കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി'
https://www.facebook.com/Malayalivartha























