കെഎസ്ആര്‍ടിസിയില്‍ പുനക്രമീകരണം; ഇന്നുമുതല്‍ കെ.എസ്.ആര്‍.ടി.സി മൂന്ന് മേഖല; ജീവനക്കാരെ സ്ഥലംമാറ്റാനുള്ള അധികാരമടക്കം നല്‍കിയാണ് പുനഃക്രമീകരണം

കെ.എസ്.ആര്‍.ടി.സി ഇന്നുമുതല്‍ മൂന്ന് മേഖല. ദക്ഷിണമേഖല, മധ്യമേഖല , വടക്കന്‍മേഖല എന്നിങ്ങനെയാണ് വിഭജനം. അഞ്ച് മേഖലകളെയാണ് മൂന്നാക്കിയത്. ദക്ഷിണമേഖലയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ആസ്ഥാനം: തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ ജില്ലകളാണ് മധ്യമേഖലയില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍. ആസ്ഥാനം: കോഴിക്കോട് എന്നീ ജില്ലകളും, വടക്കന്‍ മേഖലകളില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. ആസ്ഥാനം: കോഴിക്കോട് എന്നീ ജില്ലകളുമാണ് ഉള്‍പ്പെടുന്നത്
ബുധനാഴ്ച രാവിലെ 11ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ വിഭജനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മേഖലകളില്‍ ജീവനക്കാരെ സ്ഥലംമാറ്റാനുള്ള അധികാരമടക്കം നല്‍കിയാണ് പുനഃക്രമീകരണം. മേഖലാധികാരിക്ക് അച്ചടക്കനടപടിക്കും അധികാരം നല്‍കുന്നുണ്ട്. ചീഫ് ഓഫിസിലെ മൂന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെയാണ് മൂന്ന് മേഖലകളിലേക്ക് നിയോഗിച്ചിരിക്കുന്നത്.
മറ്റ് ജീവനക്കാരെയും വിന്യസിക്കും. ഏഴ് ക്ലര്‍ക്ക് വീതം 21 പേര്‍ക്കാണ് ചീഫ് ഓഫിസില്‍നിന്ന് മാറ്റമുണ്ടാവുക. ട്രാന്‍സ്‌പോര്‍ട്ട് ആസ്ഥാനത്തെ മൂന്ന് സൂപ്രണ്ടുമാരെയും മേഖലകളിലേക്ക് മാറ്റും.
https://www.facebook.com/Malayalivartha

























