സങ്കടക്കാഴ്ചയായി... കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം.... രണ്ട് പേർക്ക് പരുക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ഒരു മരണം.. കണ്ണൂർ മട്ടന്നൂർ സ്വദേശി ഓമന (50) ആണ് മരിച്ചത്. മട്ടന്നൂരിൽ നിന്നും കോഴിക്കോട് എംവിആർ കാൻസർ സെന്ററിലേക്ക് പോകുന്ന കാറും എതിർ ദിശയിൽ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
രാവിലെ 6:50 ഓടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മട്ടന്നൂർ സ്വദേശികളായ രമണി, ഷെറിൻ എന്നിവർക്കും പരിക്ക്. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha


























