കുട്ടനാട് സ്വാഭാവിക ജീവിതത്തിലേക്ക് ; പലയിടത്തും വെള്ളമിറങ്ങി തുടങ്ങി ; സംസ്ഥാനത്തെ മഴക്കെടുതി പാർലമെന്റിൽ ഇന്ന് ചർച്ച വിഷയം ആയേക്കും

മറ്റൊരു മഴക്കാലം കൂടി കുട്ടനാടിന് ദുരന്തം നൽകി കടന്ന് പോകുന്നു. കുട്ടനാട്ടിൽ പലയിടത്തും വെള്ളമിറങ്ങി തുടങ്ങി. എന്നാലും കുട്ടനാട്ടിലെ ജീവിതം സാധാരണ രീതിയിൽ ആകാൻ ഇനിയും സമയം എടുക്കും. മഴക്കെടുതിയിൽ നിന്ന് കുട്ടനാട് കരകയറി തുടങ്ങിയതേ ഉള്ളു. ഗതാഗതം താറുമാറായ ആലപ്പുഴ ചങ്ങനാശേരി റോഡിൽ വെള്ളമിറങ്ങിയത് ആശ്വാസകരമാണ്.
പള്ളാത്തുരുത്തി പാട ശേഖരത്തിൽ നിന്ന് വെള്ളം പമ്പ്സെറ്റ് ഉപയോഗിച്ച് വറ്റിക്കുന്നുണ്ട്. മന്ത്രി ജി സുധാകരൻ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവർ കുട്ടനാട്ടിലെ ദുരിതാശ്വാസ കാമ്പുകൾ സന്ദർശിക്കും. കോട്ടയത്ത് വൈക്കത്ത് മാത്രമാണ് വെള്ളക്കെട്ട് നിലവിലുള്ളത്. കോട്ടയത്ത് തോണി മുങ്ങി മരിച്ച മാതൃഭൂമി തിരുവല്ലം ബ്യുറോ ഡ്രൈവർ വിപിന്റെ സംസ്കാരം ഇന്ന് നടക്കും. മന്ത്രിസഭാ യോഗത്തിൽ കുട്ടനാടിനുള്ള പ്രത്യേക പാക്കേജ് ചർച്ച ചെയ്യും. കാർഷിക നാശം സൗജന്യ റേഷൻ എന്നിവ പരിഗണനയിലുണ്ട്. സംസ്ഥാനത്തെ മഴക്കെടുതി പാർലമെന്റിൽ ഇന്ന് ചർച്ച വിഷയം ആയേക്കും . കേരളത്തിൽ നിന്നുള്ള എംപിമാർ ഈ വിഷയം ഉന്നയിക്കാനാണ് സാധ്യത. മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























