പൊലീസ് മനുഷ്യാവകാശ സംരക്ഷകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, അഴിമതിക്കും മൂന്നാംമുറയ്ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും താക്കീത്

പൊലീസ് മനുഷ്യാവകാശ ലംഘകകരാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് മനുഷ്യാവകാശ സംരക്ഷകരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഴിമതിയ്ക്കും മൂന്നാം മുറയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിനുള്ള അധികാരം വിവേകപൂര്‍വം ഉപയോഗിക്കണം. വേലി തന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ല. മൂന്നാംമുറ അടക്കം ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കര്‍ശന താക്കീത് നല്‍കിയത്. തൃശൂരില്‍ വിനായകനും വരാപ്പുഴയില്‍ ശ്രീജിത്തും നെയ്യാറ്റിന്‍കര ശ്രീജിവും മരടില്‍ സുഭാഷും പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ശ്രീജിവ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് മരിച്ചതെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്താണ് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായത്.
https://www.facebook.com/Malayalivartha

























