വീടുകയറി ആക്രമണം: കടയ്ക്കല്‍ സ്വദേശി അയൂബ് ഖാന്‍ അറസ്റ്റില്‍

വീടുകയറി ആക്രമണം നടത്തിയ കേസില്‍ കടയ്ക്കല്‍ സ്വദേശിയെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. മുതിയന്‍കാവ് പാലത്തിനു സമീപം നുജൂമിന്റെ വീട് കയറി ആക്രമിച്ച കേസിലാണ് കടയ്ക്കല്‍ എ എസ് നിവാസില്‍ അയൂബ് ഖാന്‍ (49) അറസ്റ്റിലായത്. മുന്‍പ് ഗള്‍ഫില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നവരായിരുന്നു ഇരുവരും. ഗള്‍ഫില്‍ വച്ചു നുജൂം അയൂബ് ഖാനില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. നാട്ടില്‍ വന്ന ശേഷം മുഴുവന്‍ തുകയും നുജൂം കൊടുത്തുവെങ്കിലും അത് പോരാന്ന് പറഞ്ഞു. അയൂബ് ഖാന്‍ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി നുജൂമിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha

























