തെരഞ്ഞെടുപ്പിൽ ബി.എസ്.പി പ്രതീക്ഷിക്കുന്ന സീറ്റുകൾ ലഭിക്കുമെങ്കിൽ കോൺഗ്രസുമായി സംഖ്യം ചേരാൻ തയ്യാർ ; കോൺഗ്രസ് പാർട്ടിയുടെ വിശാലസഖ്യതീരുമാനത്തിന് തിരിച്ചടിയായി മായാവതിയുടെ നിലപാട്

തെരഞ്ഞെടുപ്പിൽ ബി.എസ്.പി പ്രതീക്ഷിക്കുന്ന സീറ്റുകൾ ലഭിക്കുമെങ്കിൽ കോൺഗ്രസുമായി സംഖ്യം ചേരാൻ തയ്യാറാണെന്ന് ബി എസ് പി നേതാവ് മായാവതി. കോൺഗ്രസ്പാർട്ടി ലോക്സഭാ ഞ്ഞെടുപ്പിൽ ഏറെ പ്രതീക്ഷ വച്ചിരിക്കുന്ന ഒന്നാണ് വിശാല സഖ്യം. എന്നാൽ ഈ വിശാല സഖ്യത്തിന് മായാവതിയുടെ നിലപാട് തിരിച്ചടിയായിരിക്കുകയാണ്.
രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് മത്സരിക്കാൻ തയ്യാറാണെന്ന് മായാവതി അറിയിച്ചു. തിരഞ്ഞെടുപ്പിൽ ബി.എസ്.പി പ്രതീക്ഷിക്കുന്ന സീറ്റുകൾ ലഭിക്കുമെങ്കിൽ കോൺഗ്രസുമായി സംഖ്യം ചേരാൻ തയ്യാറാണെന്ന് മായാവതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























