Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

എയിംസ്: കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കേരളത്തിന് നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്ന് മന്ത്രി കെ.കെ. ശൈലജ

04 AUGUST 2018 06:08 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കേരളത്തിന് നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ വച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയെ നേരില്‍ കണ്ടപ്പോള്‍ എയിംസ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. എയിസിന്റെ കാര്യത്തില്‍ അനുകൂല നിലപാടാണുള്ളതെന്നും ഘട്ടംഘട്ടമായി എയിംസ് ആരംഭിക്കുമെന്നും ഈ സര്‍ക്കാരിന്റെ കാലാവധിയ്ക്കുള്ളില്‍ തന്നെ കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നും അന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. 2018 ജൂലായ് 23-ാം തീയതി കത്ത് മുഖേനയും ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നുള്ള ചുവടുമാറ്റം കേരളത്തോട് കാട്ടുന്ന കടുത്ത വിവേചനമാണ്. ഫെഡറല്‍ സംവിധാനത്തില്‍ ഒരു സര്‍ക്കാരുമിത് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും എയിംസ് മോഡല്‍ ആശുപത്രികള്‍ സ്ഥാപിക്കുമെന്ന് 2003 ലെ കേന്ദ്ര സര്‍ക്കാരിന്റെ കാലത്താണ് തീരുമാനമെടുത്തത്. ഇതനുസരിച്ച് കേരളത്തിലെ വിവിധ സര്‍ക്കാരുകള്‍ എയിംസിനായി ശ്രമിച്ചിരുന്നു. ഇതിനായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ എയിംസ് സ്ഥാപിക്കാന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സംഘത്തെ അയക്കാനോ മറുപടി നല്‍കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. 2014ല്‍ നാലും 2015ല്‍ ഏഴും 2017ല്‍ രണ്ടും എയിംസുകള്‍ നല്‍കിയിരുന്നു. 2018ല്‍ തമിഴ്‌നാടിനും തെലുങ്കാനയ്ക്കും എയിംസ് പ്രഖ്യാപിച്ചെങ്കിലും ആരോഗ്യ രംഗത്ത് ഒന്നാമതുള്ള കേരളത്തെ മാത്രം പരിഗണിച്ചില്ല. ഇതെല്ലാം ബോധ്യപ്പെടുത്താനാണ് കഴിഞ്ഞതവണ കേന്ദ്ര മന്ത്രിയെ കണ്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അത് കേരളത്തിന് നല്‍കിയ ഉറപ്പാണ്. ആ ഉറപ്പിന്റെ ലംഘനം കേരളീയരോടുള്ള അവഹേളനമാണെന്നും കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (15 minutes ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (23 minutes ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (28 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (37 minutes ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (4 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (4 hours ago)

Malayali Vartha Recommends