അന്വേഷണം എങ്ങുമെത്തിയില്ല...സത്‌നാം സിങ്ങിന്റെ പേരില്‍ അവാര്‍ഡും സ്‌കോളര്‍ഷിപ്പും; തന്റെ മകന്‍ ഒരു അക്രമകാരിയോ തീവ്രവാദിയോ ഭ്രാന്തനോ ഒന്നും ആയിരുന്നില്ലെന്ന് പിതാവ്

മോനെ കൊന്ന കേരളത്തിനോട് ബീഹാറിന്റെ അച്ഛന്റെ കനിവ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലത്തെ മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ വെച്ച് അക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ബിഹാര്‍ സ്വദേശി സത്‌നം സിങ്ങിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പും അവാര്‍ഡും നല്‍കുമെന്ന് അദ്ദേഹത്തിന്റെ പിതാവ് ഹരീന്ദര്‍ കുമാര്‍ സിങ്.. സാമ്പത്തികമായും സാമൂഹ്യപരമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും മതമൈത്രിക്കായി പ്രവര്‍ക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡും നല്‍കുമെന്നാണ് സത്‌നം സിങ്ങിന്റെ ഓര്‍മ ദിവസമായ ഓഗസ്റ്റ് നാലിന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സത്‌നാംസിങിന്റെ മരണം സി.ബി.െഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തേ നിരവധി തവണ മാറ്റിവെക്കപ്പെട്ട കേസ് ഈയിടെയാണ് വീണ്ടും പരിഗണിച്ചത്. കൊടുങ്ങല്ലൂര്‍ കേന്ദ്രമായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സത്‌നാംസിങ്‌നാരായണന്‍കുട്ടി ഡിഫന്‍സ് കമ്മിറ്റിയാണ് കേസ് നടത്തുന്നതുമായി ബന്ധപ്പെട്ട് സത്‌നാമിന്റെ പിതാവിന് പിന്തുണ നല്‍കുന്നത്. അമൃതാനന്ദമയി മഠത്തിലെ സുരക്ഷാവിഭാഗം സത്‌നാമിനെ ക്രൂരമായി മര്‍ദിച്ചശേഷമാണ് പൊലീസിന് കൈമാറിയതെന്ന് ഡിഫന്‍സ് കമ്മിറ്റി ആരോപിച്ചിരുന്നു.
കേരളത്തിലെയും ബീഹാറിലെയും വിദ്യാര്‍ത്ഥികള്‍ക്കായി പഠനാവശ്യമായ സൗകര്യങ്ങളും സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നതിനായി 'സത്‌നാം സിങ് മാന്‍ സദ്ഭാവന വിദ്യാഭ്യാസ ട്രസ്റ്റിന്' രൂപം നല്‍കും. അടുത്ത വര്‍ഷം ഓഗസ്റ്റ് നാലിന് ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് വിതരണം ചെയ്യും.
ഡല്‍ഹി കേന്ദ്രീകരിച്ചാകും ട്രസ്റ്റ് പ്രവര്‍ത്തിക്കുക. കുടുംബ സ്വത്തില്‍ സത്‌നാമിനുള്ള വിഹിതവും സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരവും ചേര്‍ത്താണ് അവാര്‍ഡ് തുക കണ്ടെത്തുക. തന്റെ മകന്‍ ഒരു അക്രമകാരിയോ തീവ്രവാദിയോ ഭ്രാന്തനോ ഒന്നും ആയിരുന്നില്ല. ചെറുപ്പകാലം മുതലേ വ്യത്യസ്തമായി ചിന്തിക്കുകയും സാധാരണക്കാര്‍ക്കു വേണ്ടി നില കൊള്ളുകയും ചെയ്തിട്ടുള്ളവനായിരുന്നുവെന്നും ഹരീന്ദര്‍ കുമാര്‍ വ്യക്തമാക്കി.
അതേസമയം, ആറ് വര്‍ഷം കഴിഞ്ഞിട്ടും കൊല്ലം അമൃതപുരി ആശ്രമത്തിലെ അന്തേവാസിയായിരുന്ന സത്‌നാം സിങിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. മകന് നീതിതേടിയുള്ള പിതാവ് ആറ് വര്‍ഷമായി അലയുകയാണ്. 2012 ഓഗസ്റ്റ് നാലിനാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് സത്‌നാം സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















