Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്

04 MAY 2026 11:36 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയതോടെ മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടക്കുകയാണ് ഇനി കോണ്‍ഗ്രസ് ലക്ഷ്യം. ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. വിജയിച്ച് വന്ന എംഎല്‍എമാരായിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ നിര്‍ദേശിക്കുക. ഇതിന് ശേഷം ഘടകകക്ഷികളുടെ കൂടി അഭിപ്രായം കേട്ടായിരിക്കും അന്തിമ പ്രഖ്യാപനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്ന പാര്‍ട്ടിയേയും മുന്നണിയേയും മുന്നില്‍ നിന്ന് നയിച്ച് ഗംഭീര തിരിച്ചുവരവിന് നേതൃത്വം നല്‍കിയ വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അണികള്‍ക്കിടയിലുള്ള വികാരം. എന്നാല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ പരിഗണിക്കണമെന്ന അഭിപ്രായവും ശക്തമാണ്. എംഎല്‍എമാരില്‍ ഭൂരിഭാഗവും കെസി വേണുഗോപാല്‍ പക്ഷത്തുള്ളവരാണെന്നത് അദ്ദേഹത്തിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

എന്നാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന സ്ഥാനത്ത് നിന്ന് ഒരു ചെറിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന പദവിയിലേക്ക് വേണുഗോപാല്‍ പോകേണ്ടതില്ല എന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ചെന്നിത്തല, സതീശന്‍ എന്നിവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും. ഈ രണ്ട് വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ സമവായമെന്ന നിലയില്‍ കെസി വേണുഗോപാലിന് നറുക്ക് വീണേക്കാം. അതോടൊപ്പം തന്നെ മന്ത്രിമാരെയും തീരുമാനിക്കേണ്ടതുണ്ട്. നിരവധി നേതാക്കള്‍ വിജയിച്ചുവന്ന സാഹചര്യത്തില്‍ അതിലും തര്‍ക്കമുണ്ടാകാതെ നോക്കേണ്ടതുണ്ട് പാര്‍ട്ടിക്ക്.

മികച്ച വിജയത്തിന്റെ ശോഭകെടാതെ തര്‍ക്കങ്ങള്‍ ഒഴിവാക്കി മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. അതുപോലെ തന്നെ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനം വരേണ്ടതുണ്ട്. ലീഗിന് അഞ്ച് മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചേക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് മന്ത്രി സ്ഥാനങ്ങളും ആര്‍സ്പി, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എന്നിവര്‍ക്ക് ഓരോ വകുപ്പ് വീതവും നല്‍കും. സിഎംപിക്ക് മന്ത്രിസ്ഥാനം നല്‍കുമോയെന്നതില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (22 minutes ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (31 minutes ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (47 minutes ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (1 hour ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (1 hour ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (3 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (3 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (3 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (5 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (5 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (5 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (5 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (6 hours ago)

Malayali Vartha Recommends