Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ

05 MAY 2026 12:01 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ വന്‍ വിജയവുമായി തുടര്‍ഭരണത്തിന്റെ വിജയക്കൊടി വീശുകയാണ് എന്‍ഡിഎ. കൊടിയ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വാക്‌പോരിനും വിരാമമിട്ടുകൊണ്ട് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 101 സീറ്റ് നേടി മൂന്നാം തവണയും ഭരണത്തിലെത്തി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി 19 സീറ്റിലേക്കൊതുങ്ങി.

എക്‌സിറ്റ് പോള്‍ എക്‌സാറ്റ് പോളായ കാഴ്ചയ്ക്കാണ് അസം രാഷ്ട്രീയം സാക്ഷിയായത്. ഒന്നിലധികം ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അസമില്‍ ഇന്ത്യാ സഖ്യം തകര്‍ന്നടിയും എന്ന സൂചനയാണ് നല്‍കിയത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് ശക്തമായ ഭൂരിപക്ഷം പ്രവചിക്കുകയും ചെയ്തിരുന്നു. പി മാര്‍ക്ക് സര്‍വേ ബിജെപി 82 മുതല്‍ 94 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 30 – 40 സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ക്ക് 1 – 5 സീറ്റുകള്‍ ലഭിച്ചേക്കുമെന്നുമായിരുന്നു പ്രവചിച്ചിരുന്നത്. അതേസമയം ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അസമിലെ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്നായിരുന്നു പ്രവചനം.

ആകെ 126 സീറ്റ്, ബിജെപി മത്സരിച്ചത് 89 സീറ്റുകളിലേക്ക്. അതേസമയം ബിജെപിയുടെ പ്രധാന ഘടകകക്ഷിയായ അസം ഗണപരിഷത് 26 സീറ്റുകളിലേക്കും ബിപിഎഫ് 11 സീറ്റുകളിലേക്കും മത്സരിച്ചിരുന്നു. ഇതായിരുന്നു എന്‍ഡിഎയുടെ മത്സര നില. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയായ അസം സണ്‍മിലിറ്റോ മോര്‍ച്ച (അടങ) കോണ്‍ഗ്രസ് 99, റേയ്ജര്‍ ദള്‍ 13, അസം ജാതീയ പരിഷത് 10 എന്ന തരത്തില്‍ മത്സരത്തിനിറങ്ങി.

2016 വരെ കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന സംസഥാനത്ത് കോണ്‍ഗ്രസിന്റെ പ്രധാനമുഖമായിരുന്ന ഹിമന്ദ ബിശ്വ ശര്‍മ നടത്തിയ കൂടുമാറ്റം അസമിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പ്രധാന അധ്യായമായിരുന്നു. ഇത്തവണ ഹിമന്തയും ഗൗരവും തമ്മിലുള്ള ഏറ്റുമുട്ടലായി പ്രചാരണം മാറുന്ന കാഴ്ച അസം കണ്ടിരുന്നു. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനും അസം കോണ്‍ഗ്രസ് അധ്യക്ഷനും ജോര്‍ഹട്ട് എംപിയുമായ ഗൗരവ് ഗൊഗോയിയുടെ കീഴില്‍ സംസ്ഥാനത്ത് വീണ്ടും സ്ഥാനം നേടാന്‍ കോണ്‍ഗ്രസ് ശക്തമായ ശ്രമം നടത്തിയിരുന്നു.

ഹിമന്ദ ബിശ്വ ശര്‍മയുടെ നിരന്തര ആക്രമണമേല്‍ക്കുമ്പോഴും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി ആത്മാര്‍ത്ഥമായ പരിശ്രമം നടത്തിയ നേതാവാണ് ഗൗരവ് ഗൊഗോയി. ഹിമന്ദയും അസം മന്ത്രിസഭ ഒന്നാകെയും ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ഇക്കഴിഞ്ഞ ജോര്‍ഹട്ട് ലോക്‌സ്ഭാ തിരഞ്ഞെടുപ്പില്‍ ഗൗരവിനെ തോല്‍പ്പിക്കാനായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയത് ഇത്തവണ പാര്‍ട്ടിയെ തളര്‍ത്തിയെന്നു കരുതേണ്ടിവരും.

വോട്ട് ചോരി, മണ്ഡല പുനര്‍നിര്‍ണയം, ബംഗ്ലദേശില്‍ നിന്ന് കുടിയേറുന്നവര്‍ക്കും പൗരത്വം നഷ്ടപ്പെട്ടവര്‍ക്കും എതിരെ ബിജെപി എടുത്ത നിലപാടുകള്‍ എന്നിവയും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിനെയെല്ലാം മറികടക്കുന്ന പ്രകടനമാണ് ബിജെപി നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (2 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (2 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (2 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (2 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (3 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (3 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (3 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (5 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends