രാഷ്ട്രീയ സംഘര്‍ഷങ്ങളെ ശക്തമായി അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് , കേരളം എല്ലാക്കാര്യത്തിലും ബഹുദൂരം മുന്നിലാണെങ്കിലും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പ്രസിഡന്റ്

കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെ ശക്തമായി അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രംഗത്ത്. കേരളം എല്ലാക്കാര്യത്തിലും ബഹുദൂരം മുന്നിലാണെങ്കിലും ഇവിടെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പര ബഹുമാനത്തിനും സഹവര്‍ത്തിത്വത്തിനും പേരുകേട്ട നാടാണ് കേരളം. എന്നാല്‍, അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ വികസനത്തെ പിന്നോട്ടടിക്കും. സംവാദം, വിയോജിപ്പ്, വിസമ്മതം എന്നിവയെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അക്രമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
https://www.facebook.com/Malayalivartha






















