യുഎസ് ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥയായ അമേരിക്കക്കാരി ഏയ്ഞ്ചല്‍ ലാ ജോയ് ക്ലേ ഇനി കേരളത്തിന്റെ മരുമകള്‍... അഗ്‌നിദേവിയായി താലി ചാര്‍ത്തി തുളസിമാലയും പരസ്പരം അണിയിച്ച് ചെങ്ങന്നൂര്‍ ചെറുക്കന്‍ അമേരിക്കന്‍ പെണ്ണിനെ സ്വീകരിച്ചു

ചെങ്ങന്നൂര്‍ സരസ്വതി വൈദികഗുരുകുലത്തില്‍ യജുര്‍വേദത്തിലെ പാരസ്‌കര ഗൃഹ്യസൂത്രമെന്ന വൈദിക വിധിപ്രകാരമായിരുന്നു വിവാഹം. വേദപണ്ഡിതന്‍ ആചാര്യ നരേന്ദ്രഭൂഷണിന്റെ ഭാര്യയും വേദപണ്ഡിതയുമായ കമലാ നരേന്ദ്രഭൂഷണാണ് വിവാഹചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. നരേന്ദ്രഭൂഷണിന്റെ മകന്‍ വേദപ്രകാശ് നേതൃത്വം നല്‍കിയ ചടങ്ങില്‍ പ്രതാപ് വൈദിക് കാര്‍മ്മികനായി.
യുഎസ് ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥയായ അമേരിക്കക്കാരി ഏയ്ഞ്ചല്‍ ലാ ജോയ് ക്ലേ ഇനി കേരളത്തിന്റെ മരുമകള്‍. അഗ്‌നിദേവി എന്ന പേര് സീകരിച്ചു. വിവാഹസാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞു തലയില്‍ മുല്ലപ്പൂവും ചൂടി നവവധു മണ്ഡപത്തിലെത്തി.
ചെങ്ങന്നൂര്‍ സരസ്വതി വൈദിക ഗുരുകുലത്തില്‍ വൈദികവിധി പ്രകാരം ഏയ്ഞ്ചല്‍ ലാ മുളക്കുഴ സ്വദേശി കിഷോര്‍ രാജിന്റെ ജീവിത പങ്കാളിയായി. മുളക്കുഴ രാജ്ഭവനില്‍ രാജന്റെയും ചെങ്ങന്നൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ സുധാമണിയുടെയും മകനായ കിഷോര്‍ രാജ് അഫ്ഗാനിസ്ഥാനില്‍ യുഎസ് മിലിട്ടറി ബേസ് ക്യാംപിലാണു ജോലി ചെയ്യുന്നത്.
ഇന്റര്‍നെറ്റിലൂടെ പരിചയത്തിലായ ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണ്. കിഷോറിന്റെ അച്ഛനും അമ്മയും വിവാഹച്ചടങ്ങില്‍ പങ്കെടുത്തെങ്കിലും ഏയ്ഞ്ചലിന്റെ ബന്ധുക്കള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ഗുരുകുലത്തില്‍ കമല നരേന്ദ്രഭൂഷണ്‍, എന്‍ വേദപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
https://www.facebook.com/Malayalivartha
























