യുഎഇയില്‍ 27കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

യുഎഇയില്‍ ശക്തമായ കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് കല്ല് ദേഹത്ത് പതിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. യുഎഇയിലെ റാസല്‍ഖൈമയിലാണ് അപകടമുണ്ടായത്. മലപ്പുറം കൊടിഞ്ഞി സ്വദേശി സല്‍മാന്‍ ഫാരിസ് (27) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മഴ നനയാതിരിക്കാന്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ അഭയം തേടുകയായിരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി റാസല്‍ഖൈമ അല്‍ നഖീലില്‍ കോഴിക്കോട് സ്വദേശി നടത്തുന്ന ഇസ്താംബൂള്‍ ഷവര്‍മ കടയില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു സല്‍മാന്‍. കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയില്‍ സുലൈമാന്റെയും അസ്മാബീയുടെയും മകനാണ്.
https://www.facebook.com/Malayalivartha



























