സംസ്ഥാന ബിജെപിക്ക് പുതിയ അധ്യക്ഷൻ വന്നിട്ടും എൻഡിഎയിൽ നില നിന്ന പ്രശനങ്ങൾക്കൊന്നും അവസാനമായിട്ടില്ല ; അമിത്ഷാ ബി.ഡി.ജെ.എസ്നെ ഒപ്പം നിർത്തുകയും മറ്റുള്ളവരെ തഴയുകയും ചെയ്യുന്നെന്ന ആശങ്കയിൽ മുന്നണിയിലെ മറ്റു കക്ഷികൾ

സംസ്ഥാന ബിജെപിക്ക് പുതിയ പ്രസിഡന്റ് വന്നുവെങ്കിലും എൻഡിഎയിൽ നില നിന്ന പ്രശനങ്ങൾക്കൊന്നും അവസാനമായിട്ടില്ല. എൻഡിഎയിലെ കക്ഷികളെല്ലാം ഇപ്പോഴും കടുത്ത അതൃപ്തിയിലാണ്. പതിവ്‌പോലെ തന്നെ അമിത്ഷാ ബി.ഡി.ജെ.എസ്നെ ഒപ്പം നിർത്തുകയും മറ്റുള്ളവരെ തഴയുകയും ചെയ്യുന്നെന്ന ആശങ്ക മുന്നണിയിലെ മറ്റു കക്ഷികൾക്ക് ഉണ്ട്.
തുഷാർ വെള്ളാപ്പള്ളിയും അമിത്ഷായുമായുള്ള കൂടിക്കാഴ്ചയിൽ മറ്റു ഘടക കക്ഷിക്ക് പ്രതീക്ഷയ്‌ക്കൊപ്പം ആശങ്കയും ഉണ്ടാക്കുന്നു. ബിഡിജെഎസിനെ മാത്രം ബിജെപി [പരിഗണിക്കുന്നു എന്ന് പരാതിയുള്ള ഘടക കക്ഷികൾ ബിജെപി പ്രസിഡന്റ് ആയ ശ്രീധരൻ പിള്ളയുടെ എൻഡിഎയെ ശക്തിപ്പെടുത്തുമെന്ന വാക്കിന്റെ പ്രതീക്ഷയിലാണ്.
ബിഡിജെഎസിന് മാത്രം പദവികൾ നൽകി അവരെ ഒപ്പം നിർത്തുന്ന സമീപനമാണ് ബിജെപിയുടേത്. ഡൽഹിയിൽ നടന്ന പല സുപ്രധാന ചർച്ചകളിലും പങ്കെടുത്തത് ബിഡിജെഎസ് മാത്രമാണ്. കേരള കൊണ്ഗ്രെസ്സ് നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ പിസി തോമസാണ് മറ്റു ഘടക കക്ഷികളുടെ കാര്യങ്ങൾ ഡൽഹി ചർച്ചകളിൽ ഉന്നയിക്കുക. എന്നാൽ ഇതുവരെ മറ്റു ഘടക കക്ഷികളുടെ ആവശ്യങ്ങളും പരിഗണിക്കുന്ന സമീപനം ബിജെപിയിൽ നിന്നും ഉണ്ടായിട്ടില്ല. എൻഡിഎ ഘടക കക്ഷികളായ സി.കെ. ജാനുവിന്റെ ജെ.ആർ.എസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും രാജൻ ബാബു നേതൃത്വം നൽകുന്ന ജെഎസ്എസും ഡൽഹി ചർച്ചകളെ പ്രതീക്ഷയോടുകൂടിതന്നെയാണ് നോക്കികാണുന്നത്.
https://www.facebook.com/Malayalivartha
























