അങ്കമാലി അതിരൂപതയിലെ വിവാദം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ചോദ്യം ചെയ്തു; ആറു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു

എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ചോദ്യം ചെയ്തു. ആദായ നികുതി വകുപ്പാണ് കര്‍ദിനാളിനെ ചോദ്യം ചെയ്തത്. കര്‍ദിനാളിന് നോട്ടീസ് നല്‍കി കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഏകദേശം ആറു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുവെന്നാണ് സൂചന. ഭൂമി ഇടപാടില്‍ പ്രവര്‍ത്തിച്ച ഇടനിലക്കാരെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു.
ഭൂമി ഇടപാട് സംബന്ധിച്ച് വിവാദങ്ങള്‍ നടക്കുന്ന കാലയളവില്‍ 9,38,50,000 രൂപ ഏഴുപേര്‍ക്കായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനധികൃതമായി ദാനം നല്‍കിയെന്ന് ആര്‍ച് ഡയോസ്യന്‍ മൂവ്മന്റെ് ഫോര്‍ ട്രാന്‍സ്പരന്‍സി (എ.എം.ടി) ആരോപിച്ചിരുന്നു. ഒരുവിധ രേഖകളുമില്ലാതെയാണ് ദാനം നല്‍കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























