ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം..മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊളിയാണ് !!

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ദിശയിലേക്ക്. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ ഇനി വിസ ആവശ്യമില്ല. ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചുസൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ദിശയിലേക്ക്. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ ഇനി വിസ ആവശ്യമില്ല. ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചു
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി വിസ ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ട. ആവശ്യമുണ്ടെങ്കില്‍ സൗദിയിലേക്ക് വേഗം വിമാനം കയറാം. എന്നാല്‍ഇത്തരം യാത്രക്കാര്‍ക്ക് ഏറെ കാലം സൗദിയില്‍ തങ്ങാന്‍ സാധിക്കില്ല
ഇരു രാജ്യങ്ങളിലെയും മൂന്ന് വിഭാഗം പാസ്പോർട്ട് ഉടമകളായ പൗരന്മാർക്ക് വിസയില്ലാതെ ഇരു രാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ അനുമതി നൽകുന്ന കരാറിൽ ആണ് സൗദി അറേബ്യയും ഇന്ത്യയും ഒപ്പിട്ടത് . നയതന്ത്രം, സ്‌പെഷ്യല്‍, ഔദ്യോഗികം എന്നീ മൂന്ന് വിഭാഗത്തില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കാണ് വിസ ഇല്ലാതെ സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കുക. സമാന വിസയുള്ള സൗദിക്കാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനും വിസ ആവശ്യമില്ല. ഇരുരാജ്യങ്ങളും പരസ്പരം ഇളവ് നല്‍കുകയാണ് ചെയ്തത്. നിരവധി പ്രവാസികളുള്ള സൗദിയില്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് സന്ദര്‍ശനം നടത്തേണ്ടി വരാറുണ്ട്. ഇതിനുള്ള കാലതാമസം ഇതോടെ ഒഴിവാകും
ഡിപ്ലോമാറ്റിക് പാസ്പോർട്ടുടമകൾ, പ്രത്യേക പാസ്പോർട്ട് ഉടമകൾ, സർക്കാർ തലത്തിലുള്ള ഔദ്യോഗിക പാസ്പോര്‍ട്ടുടമകള്‍ എന്നിവർക്ക് വിസ ഇളവ് നല്‍കുന്നതാണ് കരാർ. മറ്റു പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇളവ് ലഭിക്കുന്നതിലേക്ക് ഇത് നയിക്കുമെന്നാണ് പ്രതീക്ഷ.
ബുധനാഴ്ച റിയാദിൽ നടന്ന ചടങ്ങിൽ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാനും സൗദി വിദേശ മന്ത്രാലയം പ്രോട്ടോക്കോള്‍ അണ്ടര്‍ സെക്രട്ടറി അബ്ദുല്‍മജീദ് ബിന്‍ റാശിദ് അല്‍സമാരിയും ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു. സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്‍റെ ചട്ടക്കൂടിനുള്ളിൽ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനും ഉദ്യോഗസ്ഥരുടെ സഞ്ചാരം സുഗമമാക്കാനുമുള്ള സൗകര്യമൊരുക്കലിന്‍റെ ഭാഗമാണിത്.''
സൗദി അറേബ്യ നിലവില്‍ ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. ടൂറിസം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇങ്ങനെ ഇളവ് നല്‍കുന്നതിലൂടെ സൗദിയുടെ സാമ്പത്തിക രംഗം സജീവമാകുമെന്നും കൂടുതല്‍ നിക്ഷേപം ലഭിക്കുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു.
സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രാരംഭ നടപടികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. ഇരുരാജ്യങ്ങളുടെയും വ്യാപാരവും സഹകരണവും ശക്തിപ്പെടുത്താന്‍ പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസം, പ്രതിരോധം, ശാസ്ത്ര സഹകരണം എന്നിവയെല്ലാം ഈ സമിതിയുടെ മേല്‍നോട്ടത്തിലാണ് മുന്നോട്ട് പോകുന്നത്.
സൗദി അറേബ്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികളും സമീപകാലത്ത് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഖനന മേഖലയിലും ടൂറിസം രംഗത്തുമാണ് ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അടുത്ത കാലം വരെ ക്രൂഡ് ഓയില്‍ വരുമാനം പ്രതീക്ഷിച്ചാണ് സൗദി മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണം, ചെമ്പ്, ധാതു ഖനനത്തിലും സൗദി ശ്രദ്ധ പതിപ്പിച്ചു. ഈ അവസരമാണ് ഇന്ത്യന്‍ കമ്പനികള്‍ മുതലെടുക്കുന്നത്.
https://www.facebook.com/Malayalivartha
























