ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു, ജൂലൈ 26 മുതല്‍ ആഗസ്റ്റ് ഒന്‍പത് വരെ ഒരു കോടി 75 ലക്ഷം രൂപ സംഭാവന ലഭിച്ചു

സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. മനുഷ്യജീവനും വീടുകള്‍ക്കും മറ്റു വസ്തുവകകള്‍ക്കും റോഡുകള്‍ക്കും ഭീമമായ നഷ്ടമാണ് കുറച്ചുദിവസങ്ങള്‍ക്കകമുണ്ടായത്. ദുരന്തം നേരിടാന്‍ എല്ലാവരും കൈകോര്‍ത്തു നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു അഭ്യര്‍ത്ഥനയുമില്ലാതെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നല്‍കുന്നുണ്ട്. അവരോടെല്ലാം മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. ദുരിതാശ്വാസത്തിന് കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇരു സര്‍ക്കാരുകളെയും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ജൂലൈ 26 മുതല്‍ ആഗസ്റ്റ് ഒന്‍പത് വരെയുളള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി 75 ലക്ഷം രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























