'അമ്മ' യെ വലിച്ചു കീറി സോഷ്യൽ മീഡിയ; തമിഴ് താരങ്ങൾ സൂര്യയും കാര്‍ത്തിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 25 ലക്ഷം; സൂപ്പര്‍ താരങ്ങളടങ്ങിയ 480 ഓളം അംഗങ്ങളുള്ള താരസംഘടന 'അമ്മ' നല്‍കിയത് 10 ലക്ഷം

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പല രീതിയിൽ സഹായഹസ്തങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ സാമ്പത്തിക സഹായം നൽകിയ അമ്മ സംഘടനയ്‌ക്കെതിരെ ഇപ്പോൾ രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായവുമായി പല താരങ്ങളും രംഗത്തെത്തിയിയിരുന്നു. മമ്മൂട്ടിയായിരുന്നു ആദ്യം രംഗത്തെത്തിയത്. സംഭാവന നല്‍കാനുള്ള അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെട്ട അഭ്യര്‍ത്ഥനയായാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. ശേഷം കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സഹായം വാഗ്ദാനം നല്‍കുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ കേരളത്തിന് സഹായങ്ങളുമായി തമിഴ് താരങ്ങളും നടന്‍മാരും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും മഴക്കാലക്കെടുതിയിലേക്ക് സഹായവുമായി രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് നൽകിയത്.
അതേസമയം, മലയാള താരസംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണ്. ജഗദീഷും മുകേഷും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം നല്‍കിയപ്പോള്‍ സൂപ്പര്‍ താരങ്ങളടങ്ങിയ 480 ഓളം അംഗങ്ങളുള്ള താരസംഘടന അമ്മ നല്‍കിയത് 10 ലക്ഷം രൂപ മാത്രമെന്നാണ് സോഷ്യൽ മീഡിയയുടെ ആക്ഷേപം.
കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഉള്‍പ്പെടുന്ന അമ്മയുടെ ഈ തുകയ്‌ക്കെതിരെയായിരുന്നു സോഷ്യല്‍ മീഡിയ ആക്രമണം. പോയി ചത്തൂടെ നിങ്ങള്‍ക്കെന്ന് സോഷ്യല്‍മീഡിയ വിമര്‍ശകര്‍ പറയുന്നു. ചെന്നൈയില്‍ പ്രളയം വന്നപ്പോള്‍ അമ്മ സംഘടന സഹായം വാരിക്കോരി തമിഴ് നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. സ്വന്തം നാട്ടില്‍ പ്രശ്നം വന്നപ്പോള്‍ മാളത്തില്‍ കേറി ഒളിക്കുകയാണെന്ന് നിരവധിപ്പേര്‍ വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടനയ്ക്കുണ്ടായ കളങ്കം മറയ്ക്കാനാണ് സഹായവുമായി എത്തിയതെന്ന് ചിലര്‍ വിമര്‍ശിച്ചു. ഇതുകൊണ്ടൊന്നും കരിനിഴല്‍ മാറില്ലെന്നും അമ്മ ഒരു മാഫിയ സംഘം തന്നെയാണെന്ന് ചിലര്‍ പറഞ്ഞു.
അതേസമയം അധ്യാപക സംഘടനയായ KSTA ഒറ്റ ദിവസത്തെ കളക്ഷനില്‍ നല്‍കിയത് 24 ലക്ഷം രൂപയാണെന്ന് ഒരാള്‍ ഓര്‍മ്മിപ്പിച്ചു. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒക്കെ ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കഷ്ട്ടിച്ചു എട്ടോ പത്തോ കോടി ഉലുവ കിട്ടും. അത് കൊണ്ട് എന്താകാനാ എന്ന് മറ്റൊരാള്‍ പരിഹാസ രൂപേണ കമന്റിട്ടു.
https://www.facebook.com/Malayalivartha

























