അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമെന്ന് ഹരിശ്രീ അശോകന്‍

നടനും സംവിധായകനുമായ ശ്രീനിവാസന് അനുശോചനം രേഖപ്പെടുത്തി നടന്‍ ഹരിശ്രീ അശോകന്‍. ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. കഥാകൃത്ത്, തിരക്കഥാകൃത്ത്, അഭിനേതാവ് തുടങ്ങിയ ഏത് മേഖലയിലും സ്വന്തമായ ശൈലി പിന്തുടര്‍ന്നിരുന്ന വ്യക്തിയാണ് ശ്രീനിവാസനെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.
ശ്രീനിവാസന്റെ വിയോഗ വാര്‍ത്ത കേട്ട് സിനിമ പ്രേമികള്‍ മാത്രമല്ല, എല്ലാ ആളുകളും ഞെട്ടിയിരിക്കുകയാണ്. അത്രമേല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ശ്രീനിവാസന്‍. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതും സംസാരിക്കാന്‍ സാധിച്ചതും കുറേയേറെ സമയം ചെലവഴിക്കാന്‍ സാധിച്ചതും ഭാഗ്യമായി കണക്കാക്കുന്നു. അങ്ങനെയുള്ള ഒരാള്‍ നഷ്ടപ്പെട്ട് പോകുകയെന്നാല്‍ വളരെയേറെ ദുഖമുള്ളതാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























