ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. കോഴിക്കോട് കാക്കൂരില്‍ നരിക്കുനി കെഎസ്എഫ്ഇ ജീവനക്കാരിയായ മാതാവ് അനുവിനെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോലീസ് സംഭവത്തില്‍ കേസെടുത്തു.
https://www.facebook.com/Malayalivartha

























