ശ്രീനിവാസന്‍ ആദ്യമായാണ് തന്നെ കരയിപ്പിക്കുകയാണെന്ന് നടി മഞ്ജു വാര്യര്‍

മലയാള സിനിമയിലെ അതുല്യപ്രതിഭകളിലൊരാളെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത്. അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവന്റെ വിയോഗത്തില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അനുശോചനം അറിയിച്ചിരിക്കുനത്. ഇപ്പോള്‍ നടി മഞ്ജു വാര്യം സാഷ്യല്‍ മീഡിയയിലൂടെ തന്റെ അനുശോചനം പങ്കുവച്ചിരിക്കുകയാണ്.
'കാലാതിവര്‍ത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയില്‍ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തില്‍ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു.
വ്യക്തിപരമായ ഓര്‍മകള്‍ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തില്‍ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി' മഞ്ജു വാര്യര്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























