അധ്യാപകന്റെ മാനസിക പീഡനം; കണ്ണൂർ നിഫ്റ്റിൽ മൂന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

കണ്ണൂരിൽ അധ്യാപകന്റെ മാനസിക പീഡനം താങ്ങാനാകാതെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂരിലെ ധർമ്മശാലയിൽ പ്രവർത്തിയ്ക്കുന്ന നിഫ്റ്റിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മലപ്പുറം സ്വദേശിയും ടെക്സ്റ്റൈൽ ഡിസൈനിംഗ് വിദ്യാർത്ഥിനിയുമായ 20 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം തളിപ്പറമ്പിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും കൊണ്ടുപോയ വിദ്യാർത്ഥിനി അപകടനില തരണം ചെയ്തു.
നിഫ്റ്റിലെ അധ്യാപകൻ സെന്തിൽ കുമാർ തന്നെ നിരന്തരം മാനസികമായി പീഡിപ്പിയ്ക്കുകയായിരുന്നെന്നും സഹിയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. അതേസമയം അധ്യാപകനെതിരെ എല്ലാ പെൺകുട്ടികൾക്കും പരാതിയുണ്ടെന്നും പരീക്ഷയിൽ തോൽപ്പിയ്ക്കും എന്ന് ഭയമുള്ളതിനാലാണ് ആരും പരാതി പറയാത്തതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾ കോളേജിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. നിഫ്റ്റ് ക്യാപസ്സിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി. അധ്യാപകനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























