അമ്മയ്ക്ക് ഹൃദയാഘാതമെന്ന് കാട്ടി ആശുപത്രിയിലെത്തിച്ചു; പോസ്റ്മാർട്ടത്തിൽ വാരിയെല്ല് ഒടിഞ്ഞ് ആന്തരിക അവയവത്തിലേക്ക് കയറിയാതായി ഡോക്ടർമാർ; അന്വേഷണത്തിൽ ചുരുളഴിഞ്ഞത് അമ്മയോടുള്ള മകന്റെ നടുക്കുന്ന ക്രൂരതകൾ

തോപ്പുംപടിയിൽ ഡോ. മരിയാ ഗ്രേസി അരക്കനാടിനെ എസ്‌ആര്‍ അപ്പാര്‍ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിൽ മകൻ ജോസ് പ്രദീപ് അറസ്റ്റിലായി. കഴിഞ്ഞ ഓഗസ്റ്റ് 5നാണ് ഡോ. മരിയയെ മകൻ ജോസ് പ്രദീപ് ഹൃദയാഘാതമാണെന്നു കാട്ടി ആശുപത്രിയിലെത്തിക്കുന്നത്.
മരണത്തില്‍ ദുരൂഹത മനസിലാക്കിയ ആശുപത്രി ജീവനക്കാര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് അയച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. തുടര്‍ന്നാണ് ഇതൊരു കൊലപാതകമാണെന്ന തീരുമാനത്തില്‍ ഡോക്ടര്‍മാര്‍ എത്തിയത്. ഇതോടെ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തില്‍ മരിയയെ കൊന്നത് ജോസ് പ്രദീപാണെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ
മരിയയുടെ പണത്തിനും സ്വത്തിനും വേണ്ടി ജോസ് നിരന്തരമായി വഴക്കും ഉണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നതായും തുടര്‍ന്നുണ്ടായ ആന്തരിക രക്ത സ്രവത്തെ തുടര്‍ന്നാണ് മരിയാ കൊല്ലപ്പെടുന്നതെന്നുമാണ്. വാരിയെല്ല് ഒടിഞ്ഞ് ആന്തരിക അവയവത്തിലേക്ക് കയറിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ മരണം ഉറപ്പാക്കിയ ജോസ് തന്ത്രപൂര്‍വം മരിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് പിടികൂടിയ പ്രതിയെ ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























