ഇടുക്കിയില്‍ വീണ്ടും മഴ ശക്തമാകുന്നു... ഇന്ന് മഴ കുറയുകയാണെങ്കില്‍ ഷട്ടറുകള്‍ പകുതിയെങ്കിലും താഴ്ത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെഎസ്ഇബി

ഇടുക്കിയില്‍ വീണ്ടും മഴ ശക്തമാകുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇടവിട്ട് കനത്തമഴ തുടരുകയാണ്. അതേ സമയം, ഡാമിലെ ജലനിരപ്പില്‍ ഇന്ന് കുറവ് വന്നിട്ടുണ്ട്. 2499.52 അടിയാണ് ഇപ്പോഴത്തെ ഡാമിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്കും കുറവാണ്. ഇന്ന് വൃഷ്ടി പ്രദേശങ്ങളില്‍ പെയ്യുന്ന മഴ കൂടി കണക്കിലെടുത്ത് ഡാം അടക്കുന്നത് കെ.എസ്.ഇ.ബി പരിഗണിക്കുമെന്നാണ് സൂചന. ഞായറാഴ്ച മഴ കുറയുകയാണെങ്കില്‍ ഷട്ടറുകള്‍ പകുതിയെങ്കിലും താഴ്ത്താനുള്ള നടപടികളുമായി കെ.എസ്.ഇ.ബി മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേ സമയം, ഇടമലയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. 168.95 അടിയാണ് ഇടമലയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തതോടെയാണ് ഷട്ടറുകളിലൊന്ന് കൂടി തുറന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും കൂടി.
https://www.facebook.com/Malayalivartha

























