ഹജ്ജ് തീര്‍ഥാടനത്തിന് മൂന്ന് വിമാനത്തിലായി നെടുമ്പാശ്ശേരിയില്‍നിന്ന് ഇന്നലെ യാത്രയായത് 1152 വനിതകള്‍

ഹജ്ജ് തീര്‍ഥാടനത്തിന് മൂന്ന് വിമാനത്തിലായി നെടുമ്പാശ്ശേരിയില്‍നിന്ന് ഇന്നലെ യാത്രയായത് 1152 വനിതകള്‍. ഇതില്‍ 1084 പേര്‍ മെഹ്‌റം ഇല്ലാതെ യാത്ര തിരിച്ചവരാണ്. ഈ വിമാനങ്ങളില്‍ 410 പേര്‍ വീതം ആകെ 1230 പേരാണ് ഉണ്ടായിരുന്നത്. രാവിലെ 7.55നും 9.55നും രാത്രി 10.55നുമാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. ഈ വര്‍ഷത്തെ ഹജ്ജിന് മെഹ്‌റം ഇല്ലാതെ ഇന്ത്യയില്‍നിന്നും യാത്ര തിരിക്കുന്ന 1308 പേരില്‍ 1124 പേരും കേരളത്തില്‍ നിന്നാണ്.
ഇവര്‍ക്ക് മക്കയിലും മദീനയിലും ഒരു കെട്ടിടത്തില്‍തന്നെ താമസ സൗകര്യവും ഒരുക്കും. മിനയിലെ ടന്റെുകളിലും ഇവര്‍ ഒരുമിച്ചായിരിക്കും താമസിക്കുക. കേരളത്തില്‍നിന്ന് പുറപ്പെട്ടിട്ടുള്ള വനിത വളന്റിയര്‍മാരുടെ സേവനവും ഇവര്‍ക്ക് ലഭ്യമാക്കും. ഇതുകൂടാതെ, തീര്‍ഥാടകരുമായി ഒരു വിമാനംകൂടി ശനിയാഴ്ച യാത്ര തിരിച്ചിട്ടുണ്ട്.
വെള്ളക്കെട്ടുമൂലം വ്യാഴാഴ്ച വിമാനത്താവള റണ്‍വേയുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടതുമൂലം യാത്ര മുടങ്ങിയ തീര്‍ഥാടകരാണ് ശനിയാഴ്ച രാവിലെ 8.45ന് പുറപ്പെട്ട വിമാനത്തില്‍ യാത്ര തിരിച്ചത്
https://www.facebook.com/Malayalivartha

























