ബാണാസുര സാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നു, കളക്ടര്‍ കെഎസ്ഇബിയോട് വിശദീകരണം തേടി

ബാണാസുര സാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതില്‍ കെഎസ്ഇബിയോട് വിശദീകരണം തേടി. വയനാട് കളക്ടറാണ് വിശദീകരണം തേടിയത്. കളക്ടര്‍ പോലും അറിയാതെയാണ് ഉദ്യോഗസ്ഥര്‍ അണക്കെട്ട് തുറന്നത്.
ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ പ്രഖ്യാപിക്കാതെ അണക്കെട്ട് തുറന്നുവിടുകയായിരുന്നു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല.
അതേസമയം എല്ലാ അറിയിപ്പുകളും നല്‍കിയശേഷമാണ് അണക്കെട്ട് തുറന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി. അണക്കെട്ട് തുറന്നതോടെ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























