ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പോകുന്നു; ഡാമിന്റെ പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

കോഴിക്കോട് ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ നിന്ന് 150 സെ.മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ദുരന്ത നിവാരണ അതോറി അറിയിച്ചു. നേരത്തെ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്ന് ഷട്ടറുകളാണ് നിലവില്‍ തുറന്നിരുന്നത്.
https://www.facebook.com/Malayalivartha

























