പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം; മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഒരുമാസത്തെ ശമ്പളം ദുരിതമനുഭവിക്കുന്നവര്‍ക്ക്...

ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളം അടുത്തിടെ കണ്ടതില്‍ വച്ചേറ്റവും വലിയ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളെക്കൊണ്ട് കഴിയുംവിധം എല്ലാവരും സംഭാവന ചെയ്യണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
മഴയെത്തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി. മഴവെള്ളം ഇറങ്ങുമ്പോഴുള്ള പകര്‍ച്ച വ്യാധികകള്‍ പ്രതിരോധിക്കാനായി എല്ലാവരും ഒത്തൊരുമിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ക്യാമ്പുകളുമായി ബന്ധപ്പെട്ടും പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ജില്ലാ പ്രോഗ്രാം മാനേജര്‍മാരും ഇതിന് നേതൃത്വം നല്‍കിവരുന്നു.
ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുട്ടികളെ, അവരുടെ രക്ഷകര്‍ത്താക്കള്‍ തയ്യാറാണെങ്കില്‍ തൊട്ടടുത്തുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതായും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























